ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിക്കും യുവാവിനും മയക്കുമരുന്നു കച്ചവടം;  മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മെഡിക്കൽ കോളേജിന് സമീപമുള്ള ലോഡ്ജിൽ നിന്ന് യുവതിയെയും യുവാവിനെയും പൊലീസ് പിടികൂടി

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിക്കും യുവാവിനും മയക്കുമരുന്നു കച്ചവടം; മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മെഡിക്കൽ കോളേജിന് സമീപമുള്ള ലോഡ്ജിൽ നിന്ന് യുവതിയെയും യുവാവിനെയും പൊലീസ് പിടികൂടി

സ്വന്തം ലേഖിക

കോഴിക്കോട്: നഗരത്തില്‍ എംഡിഎംഎ, കഞ്ചാവടക്കമുള്ള ലഹരിമരുന്നുകളുമായി യുവതിയടക്കം രണ്ടുപേര്‍ പിടിയില്‍.

മലാപ്പറമ്പ് സ്വദേശി പി അക്ഷയ്(24), കണ്ണൂര്‍ ചെറുകുന്ന് സ്വദേശി ജെ ജാസ്മിന്‍(26) എന്നിവരെയാണ് മലാപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരില്‍ നിന്ന് അര ഗ്രാമിലധികം എംഡിഎംഎയും നൂറ് ഗ്രാം കഞ്ചാവും സിറിഞ്ചുകളും കണ്ടെടുത്തിട്ടുണ്ട്.

കൊച്ചിയില്‍ ടെക്സ്റ്റൈല്‍ ജീവനക്കാരിയായ യുവതി ലഹരിമരുന്ന് സംഘത്തിന്റെ കാരിയറായി പ്രവര്‍ത്തിക്കുന്നെന്ന സംശയം പൊലീസിനുണ്ട്.

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. കൊച്ചിയില്‍ നിന്നാണ് മയക്കുമരുന്ന് എത്തിച്ചത്.

മെഡി. കോളേജ് അസിസ്റ്റന്റ് കമീഷണര്‍ കെ സുദര്‍ശന്റെ നേതൃത്വത്തിൽ മെഡിക്കല്‍ കോളേജ് എസ്‌ഐമാരായ എ രമേഷ്‌കുമാര്‍, വി വി ദീപ്തി എന്നിവരടങ്ങിയ
സംഘം മെഡിക്കല്‍ കോളേജിന് സമീപത്തെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ഇവരും അറസ്റ്റിലായത്.