play-sharp-fill
കോട്ടയത്ത് വൻ മയക്കുമരുന്ന് വേട്ട; ഇതര സംസ്ഥാന ബസിൽ കടത്തിക്കൊണ്ടുവന്ന എം.ഡിഎംഎുമായി യുവാവ് അറസ്റ്റിൽ

കോട്ടയത്ത് വൻ മയക്കുമരുന്ന് വേട്ട; ഇതര സംസ്ഥാന ബസിൽ കടത്തിക്കൊണ്ടുവന്ന എം.ഡിഎംഎുമായി യുവാവ് അറസ്റ്റിൽ

കോട്ടയം: ഇതര സംസ്ഥാന ബസിൽ കടത്തിക്കൊണ്ടുവന്ന എം.ഡിഎംഎുമായി കോട്ടയത്ത് യുവാവ് അറസ്റ്റിൽ. ബേക്കർ ജംങ്ഷനിൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സംഘമാണ് പ്രതിയെ പിടികൂടിയത്. വടവാതൂർ സ്വദേശിയായ അക്ഷയിയാണ് അറസ്റ്റിലായത്. ഇയാളുടെ ബാ​ഗിൽ നിന്നും  15 ഗ്രാം  എം.ഡി.എം.എ കണ്ടെടുത്തിട്ടുണ്ട്.

ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്, ഡിവൈഎസ്പി കെ.ജി അനീഷ് എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.