മയക്കുമരുന്നിനൊപ്പം കണ്ടെടുത്തത്  എംഎഡിഎംഎ വിറ്റതിന്റെ 52 പേജുള്ള പറ്റ് പുസ്തകം; കുടുങ്ങാനിരിക്കുന്നത് പെണ്‍കുട്ടികളടക്കം 250-ലധികം ‘കസ്റ്റമേഴ്സ്’; ലിസ്റ്റിലുള്ളത് പതിനേഴും 25നും ഇടയില്‍ പ്രായമുള്ളവർ; വിദ്യാര്‍ത്ഥികളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായി എക്സൈസ്…..!

സ്വന്തം ലേഖിക

തൃശ്ശൂര്‍: തൃശ്ശൂരില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി പിടിയിലായ യുവാക്കളില്‍ നിന്നും കണ്ടെടുത്തത് പണം നല്‍കാനുള്ള വിദ്യാര്‍ത്ഥികളുടെ പേരെഴുതിയ 52 പേജുള്ള പറ്റ് പുസ്തകം.

പട്ടികയില്‍ പെണ്‍കുട്ടികളും, സ്കൂള്‍ വിദ്യാര്‍ത്ഥികളും അടക്കം 250ലധികം പേരാണ് ഉള്ളത്. വിദ്യാര്‍ത്ഥികളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായി എക്സൈസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി കൈപ്പമംഗലം , അ‍ഞ്ചേരി എന്നിവിടങ്ങളില്‍ നിന്ന് പിടികൂടിയ പ്രതികളില്‍ നിന്നാണ് ഞെട്ടിക്കുന്ന വിവരം എക്സൈസിന് കിട്ടിയത്. സ്കൂട്ടറില്‍ എംഡിഎംഎ കടത്തിയ പ്രതികളെ സാഹസികമായാണ് പിടികൂടിയത്.

വിഷ്ണു, ജിനേഷ്, അരുണ്‍ എന്നിവരില്‍ നിന്നായി പതിനെട്ട് ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇവരുടെ ദേഹ പരിശോധന നടത്തിയപ്പോഴാണ് വിദ്യാര്‍ത്ഥികളുടെ പേരെഴുതിയ ലിസ്റ്റ് കണ്ടെത്തിയത്.

52 പേജുകളിലായാണ് ലഹരി വാങ്ങി പണം തിരികെ തരാനുള്ളവരുടെ വിവരമുള്ളത്. എല്ലാവരും തൃശ്ശൂരില്‍ ഉള്ള പതിനേഴും 25നും ഇടയില്‍ പ്രായമുള്ളവരാണ്. പെണ്‍കുട്ടികളടക്കം പട്ടികയില്‍ ഉണ്ട്. ഇതില്‍ അൻപതോളം പേര്‍ സ്ഥിരം ഉപഭോക്താക്കളാണ്. മയക്കുമരുന്ന് വാങ്ങിയ തീയതിയും, തരാനുള്ള തുകയുടെ കണക്കും ലിസ്റ്റില്‍ ഉണ്ട്.