ലോഡ്‌ജില്‍ മുറിയെടുത്ത് എം.ഡി.എം.എ വില്പന; ഒളിവിലായിരുന്ന പ്രതി രണ്ട് വർഷത്തിന് ശേഷം പിടിയിൽ
ആലപ്പുഴ : എം.ഡി.എം.എ വില്പന നടത്തിയ കേസില്‍ രണ്ട് വർഷമായി ഒളിവിലായിരുന്ന പ്രതി ഒടുവില്‍ പിടിയിലായി.
കണ്ടല്ലൂർ പട്ടോളി മാർക്കറ്റ് പടണത്തറ വടക്കതില്‍ നിതിനെയാണ് (28) ഹരിപ്പാട് പൊലീസ് പിടികൂടിയത്,.
ലോഡ്‌ജില്‍ മുറിയെടുത്ത് എം.ഡി.എം.എ വില്പന നടത്തിയതിനായിരുന്നു അറസ്റ്റ്. രണ്ട് വർഷമായി അന്യസംസ്ഥാനങ്ങളില്‍ ഒളിവില്‍ താമസിച്ചുവരികയായിരുന്നു പ്രതി. പൊലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാൻ സിംകാർഡ്, ഫോണ്‍ എന്നിവ മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു ഇയാള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ നാട്ടില്‍ വന്നു പോയിരുന്ന ഇയാളെ കനകക്കുന്ന് ഭാഗത്ത് വച്ചാണ് പിടികൂടിയത്. നേരത്തെയും ഇയാള്‍ നാട്ടില്‍ വന്നിരുന്നു.
എന്നാല്‍ പ്രതിയും സഹോദരനും തമ്മില്‍ രൂപസാദൃശ്യമുള്ളതിനാല്‍ പൊലീസിന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പിടിയിലായപ്പോഴും ഇയാള്‍ സഹോദരനാണെന്ന രീതിയിലാണ് പെരുമാറിയത്.
ശാസ്ത്രീയ അന്വേഷണത്തിന് ഒടുവില്‍ പ്രതിയെ ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ 20 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 16 പേർ അറസ്റ്റിലായിട്ടുണ്ട്. മറ്റ് പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ഊർജ്ജിതമാക്കി.