play-sharp-fill
ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ; ലഹരിസംഘത്തിലെ പ്രധാന കണ്ണിയായ കുടക് ബാബുവാണ് പിടിയിലായത്; ഇയാളില്‍ നിന്നും 58 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു

ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ; ലഹരിസംഘത്തിലെ പ്രധാന കണ്ണിയായ കുടക് ബാബുവാണ് പിടിയിലായത്; ഇയാളില്‍ നിന്നും 58 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു

സ്വന്തം ലേഖകൻ

മലപ്പുറം: ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് എം.ഡി.എം.എ എത്തിക്കുന്ന സംഘത്തിലെ ഒരാളെ എടക്കര പോലീസ് അറസ്റ്റ് ചെയ്തു. എടക്കര സ്വദേശി പുളിക്കന്‍ റഹ്മത്തുള്ള എന്ന കുടക് ബാബു(40)വിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 58 ഗ്രാം എം.ഡി.എം.എ യും പിടിച്ചെടുത്തു.

ബാംഗ്ലൂരില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന പ്രതി വില്‍പ്പനക്കും പുറമെ രഹസ്യ കേന്ദ്രങ്ങളില്‍ കൂട്ടുകാരുമൊത്ത് സംഘം ചേര്‍ന്ന് ഉപയോഗത്തിനും വേണ്ടിയായിരുന്നു എം.ഡി.എം.എ എത്തിച്ചിരുന്നത്. പിടിച്ചെടുത്ത എം.ഡി.എം.എക്ക് വിപണിയില്‍ രണ്ടു ലക്ഷം രൂപയോളം വില വരും. ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.ശ്രീജ സിപിഓമാരായ സാബിര്‍ അലി, പ്രശാന്ത്, ഗീത, ഡാന്‍സാഫ് അംഗങ്ങളായ സുനില്‍.എന്‍.പി, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.