play-sharp-fill
ഭാര്യക്കും കുട്ടിക്കുമൊപ്പം കാറിൽ മയക്കുമരുന്ന് കടത്താന്‍ ശ്രമം; കുപ്രസിദ്ധ കുറ്റവാളി പിടിയിൽ; ഇവരിൽ നിന്ന് 5.7 ഗ്രാം എംഡിഎംഎ  പൊലീസ് പിടിച്ചെടുത്തു; കൊലപാതകം, മോഷണം, പിടിച്ചു പറി, ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് പിടിയിലായത്

ഭാര്യക്കും കുട്ടിക്കുമൊപ്പം കാറിൽ മയക്കുമരുന്ന് കടത്താന്‍ ശ്രമം; കുപ്രസിദ്ധ കുറ്റവാളി പിടിയിൽ; ഇവരിൽ നിന്ന് 5.7 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു; കൊലപാതകം, മോഷണം, പിടിച്ചു പറി, ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് പിടിയിലായത്

കോഴിക്കോട്: കുപ്രസിദ്ധ കുറ്റവാളി ടി എച്ച് റിയാസ് ഭാര്യക്കും കുട്ടിക്കുമൊപ്പം കാറിൽ മയക്കുമരുന്ന് കടത്തുന്നതിനിടെ അറസ്റ്റിൽ. കാറിൽ നിന്ന് 5.7 ഗ്രാം എംഡിഎംഎ നീലേശ്വരം പൊലീസ് പിടികൂടി.

ഇയാളുടെ ഭാര്യ സുമയ്യയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകം, മോഷണം, പിടിച്ചു പറി, മയക്കുമരുന്ന് കടത്ത് അടക്കം കേരളം, കർണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ 50 ൽ പരം കേസുകളിൽ പ്രതിയാണ് ടി എച്ച് റിയാസ്.

അതേസമയം, എറണാകുളം കോതമംഗലത്ത് 100 കുപ്പി ബ്രൗൺ ഷുഗറുമായി അസം സ്വദേശിയെ എക്സൈസ് പിടിയിലായി. അസം നാഘോൻ സ്വദേശി മുബാറക് ആണ് പിടിയിലായത്. കോതമംഗലം തങ്കളം ഭാഗത്ത് ഇന്നലെ അർദ്ധരാത്രി നടന്ന റെയ്ഡിലാണ് പ്രതി പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി കാലങ്ങളിൽ ടൗൺ കേന്ദ്രീകരിച്ച് കഞ്ചാവ്, ബ്രൗൺ ഷുഗർ, എംഡിഎംഎ തുടങ്ങിയ മയക്ക്മരുന്നുകളുടെ വില്പനയും വിതരണവും ഈ പ്രദേശത്ത് വ്യാപകമായിരുന്നു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‌ഡിൽ ആണ് മുബാറക് പിടിയിലായത്. ബൈക്കില്‍ രഹസ്യ അറയുണ്ടാക്കിയാണ് മുബാറക്ക് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ബൈക്കും എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് മുബാറക്ക് പ്രധാനമായും ബ്രൗൺ ഷുഗര്‍ വില്‍പ്പന നടത്തിയിരുന്നത്. മുബാറക്കിനെതിരെ ജാമ്യ മില്ലാ വകുപ്പില്‍ എക്സൈസ് കേസെടുത്തു.പ ത്ത് വര്‍ഷം കഠിന തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.