play-sharp-fill
വിൽപ്പനയ്ക്ക് എത്തിച്ച ലഹരി മരുന്നുമായി ഇടപാടുകാരെ കാത്തുനിൽക്കെ എക്സൈസിന്റെ പിടിവീണു: 4 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

വിൽപ്പനയ്ക്ക് എത്തിച്ച ലഹരി മരുന്നുമായി ഇടപാടുകാരെ കാത്തുനിൽക്കെ എക്സൈസിന്റെ പിടിവീണു: 4 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

 

കൊച്ചി: എംഡിഎംഎയുമായി മലപ്പുറം സ്വദേശിയെ എക്സൈസ് പിടികൂടി. മലപ്പുറം തിരൂർ സ്വദേശി സുധീർ ആണ് കുന്നത്തുനാട് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 4.306 ഗ്രാം എംഡിഎംഎയാണ് എക്സൈസ് കണ്ടെടുത്തത്.

 

വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി ഇടപാടുകാരെ കാത്ത് നിൽക്കുന്നതിനിടെ പെരുമ്പാവൂരിൽ നിന്നാണ് പ്രതി പിടിയിലായത്.

 

മൈസൂരിൽ നിന്നും കേരളത്തിലേക്ക് എത്തിച്ച ലഹരിയാണ് ഇതെന്ന് എക്സൈസ് പറഞ്ഞു. ചെറിയ അളവിൽ നിരവധി പാക്കറ്റുകളിലാക്കിയാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group