തൃപ്പയാറില്‍ യുവാവിനെ കഞ്ചാവുമായി പൊക്കി, പിന്നാലെ എംഡിഎംഎയുമായി കൂട്ടുകാരനും എക്സൈസ് പിടിയില്‍
തൃശ്ശൂർ: വാടാനപ്പള്ളിയില്‍ കഞ്ചാവും ലഹരിമരുന്നുമായി രണ്ട് യുവാക്കള്‍ എക്സൈസിന്‍റെ പിടിയില്‍. സായന്ത്, ഷിജില്‍ എന്നിവരെയാണ് വാടാനപ്പള്ളി എക്സൈസ് അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്നും 140 ഗ്രാം കഞ്ചാവും, 1.07 ഗ്രാം എംഡിഎംഎയുമാണ് പിടിച്ചെടുത്തത്. വാടാനപ്പള്ളി റെയിഞ്ച് പാർട്ടി നടത്തിയ പട്രോളിംഗില്‍ തൃപ്രയാർ ഭാഗത്ത് നിന്നാണ് സായന്തിനെ 140 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ചേർപ്പ് ഭാഗത്ത് നിന്ന് ഷിജില്‍ എന്ന യുവാവിനെ കൂടി അറസ്റ്റ് ചെയ്തത്.
പരിശോധനയില്‍ ഇയാളില്‍ നിന്നും 1.07 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതികള്‍ വാടാനപ്പള്ളി ഭാഗത്ത് കഞ്ചാവും ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎയും വൻതോതില്‍ കൊണ്ടുവന്ന് ആവശ്യക്കാർക്ക് ചില്ലറ വില്പന നടത്തുന്നവരാണെന്ന് എക്സൈസ് പറഞ്ഞു. പ്രതികള്‍ക്ക് മയക്കുമരുന്ന് എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് അന്വഷിച്ച് വരികയാണെന്നും എക്സൈസ് സംഘം വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റൊരു കേസില്‍ നൂറു ഗ്രാമോളം അതിമാരക രാസ ലഹരിയുമായി തൃശ്ശൂരിലെ മാളയില്‍ മൂന്നു പേര്‍ പിടിയിലായി.
മാള കല്ലൂര്‍ വൈന്തല സ്വദേശി ആട്ടോക്കാരന്‍ വീട്ടില്‍ മനു ബേബി ( 28 വയസ് ) ,കോഴിക്കോട് ജില്ല മുക്കം ഓമശ്ശേരി സ്വദേശി പുത്തന്‍പുര വീട്ടില്‍ ഷാഹിദ് മുഹമ്മദ് (28 വയസ് ) , പാലക്കാട് ജില്ലാ പറളി തേനൂര്‍ സ്വദേശി തടത്തില്‍ സണ്ണി ജോസ് ജോണ്‍ ( 27 വയസ് ) എന്നിവരാണ് എംഡിഎംഎയുമായി പിടിയിലായത്.
സംശയാസ്പദമായ സാഹചര്യത്തില്‍ മൂന്ന് യുവാക്കള്‍ അിചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിന്റെയും ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി സുരേഷ്, റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് കുമാര്‍ എം.ന്റെയും നേതൃത്വത്തില്‍ മാള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിന്‍ ശശി, സബ് ഇന്‍സ്‌പെക്ടര്‍ ശിവന്‍ എന്നിവരും ഡാന്‍സാഫ് ക്രൈംസ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന് സിനിമാ സ്‌റ്റൈലില്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.