play-sharp-fill
കോട്ടയം മെഡിക്കൽ കോളജ് പരിസരത്തെ പൊതുപരിപാടിയ്ക്കിടെ ദേഹാസ്വാസ്ഥ്യം: മന്ത്രി കെ.കെ ഷൈലജ മെഡിക്കൽ കോളജിൽ: സ്ഥിതി ഗുരുതരമല്ലെന്ന് റിപ്പോർട്ട്

കോട്ടയം മെഡിക്കൽ കോളജ് പരിസരത്തെ പൊതുപരിപാടിയ്ക്കിടെ ദേഹാസ്വാസ്ഥ്യം: മന്ത്രി കെ.കെ ഷൈലജ മെഡിക്കൽ കോളജിൽ: സ്ഥിതി ഗുരുതരമല്ലെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ

കോട്ടയം : ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ വാസവൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംഘടിപ്പിച്ച യോഗത്തിനിടെ മന്ത്രി കെ.കെ ഷൈലജയ്ക്ക് ദേഹാസ്വാസ്ഥ്യം.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റൂമാനൂരില്‍ എല്‍ഡിഎഫ് സ്താനാര്‍ത്ഥി വി എന്‍ വാസവന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുത്തു സംസാരിക്കവയൊണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കല്‍ കോളജ് ജങ്ഷനിലായിരുന്നു പ്രചാരണ യോഗം നടന്നത്. ഉടന്‍ തന്നെ മന്ത്രിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ഡിയോളജി വിഭാഗം മേധാവി വി എല്‍ ജയപ്രകാശിന്റൈ നേതൃത്വത്തില്‍ ഹൃദയ പരിശോധന നടത്തി.

സ്ഥിതി ഗുരുതരമല്ലെന്നും പരിശോധന നടത്തുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.