play-sharp-fill
എം സി റോഡിൽ മണിപ്പുഴ നാലുവരിപ്പാതയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു: കൂട്ടിയിടിച്ചത് ബൈക്കും കാറും ടോറസും; യുവാവിന് പരിക്ക്

എം സി റോഡിൽ മണിപ്പുഴ നാലുവരിപ്പാതയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു: കൂട്ടിയിടിച്ചത് ബൈക്കും കാറും ടോറസും; യുവാവിന് പരിക്ക്

സ്വന്തം ലേഖകൻ

കോട്ടയം: എംസി റോഡിൽ മണിപ്പുഴ നാലുവരിപ്പാതയിൽ മൂന്ന് വാഹനങ്ങൾ കുട്ടിയിടിച്ചു. ടോറസ് ലോറിയും ബൈക്കും കാറുമാണ് കുട്ടിയിടിച്ചത്. റോഡ് മുറിച്ച് കടന്ന കാൽനടയാത്രക്കാരനെ ഇടിക്കാതിരിക്കാൻ ടോറസ് ലോറി വെട്ടിച്ച് മാറ്റിയപ്പോൾ മുന്ന് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അപകടത്തിയ ബൈക്ക് യാത്രക്കാരൻ ചാന്നാനിക്കാട് സ്വദേശി ജോജി (22) യ്ക്ക് പരിക്കേറ്റു. കൈയ്ക്ക് പരിക്കേറ്റ ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


വ്യാഴാഴ്ച രാവിലെ 7.45 ന് മണിപ്പുഴ സിവിൽ സപ്ളൈസ് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്ന് വരികയായിരുന്നു ടോറസ് ലോറി. മണിപ്പുഴയിൽ നിന്ന് കോട്ടയത്തേയ്ക്ക് പോകുകയായിരുന്നു ബൈക്കും കാറും. ഈ സമയം വലത്തേയ്ക്ക് വെട്ടിച്ച ടോറസ് ലോറി കാറിൽ ഇടിച്ചു. കാറിന്റെ ഒരു വശത്തേയ്ക്ക് ടോറസ് ലോറി ഇടിച്ചതോടെ , കാർ റോഡിൽ വട്ടം കറങ്ങി, പിന്നാലെ എത്തിയ ബൈക്കിൽ ടോറസ് ലോറിയും കാറും ഇടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരൻ റോഡിൽ നിന്നും വായുവിലേയ്ക്ക് ഉയർന്നു. നിലത്ത് തലയും കയ്യും അടിച്ചാണ് ഇയാൾ വീണത്. കൈ കുത്തി വീണ് കൈയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇടിച്ച കാറും ബൈക്കുമായി മുന്നോട്ട് നിരങ്ങി നീങ്ങിയ ടോറസ് ലോറി , റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ ഇടിച്ചാണ് നിന്നത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചത്.

അപകടത്തെ തുടർന്ന് എം സി റോഡിൽ ഇരുപത് മിനിറ്റോളം ഗതാഗതം തടസപ്പെട്ടു.