ചൈനയില്‍ പനിബാധിച്ച് മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

ചൈനയില്‍ പനിബാധിച്ച് മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥിനി ചൈനയില്‍ മരിച്ചത് പനി ബാധിച്ച്. കുന്നത്തുകാലിലെ വീട്ടില്‍ മരണവിവരം അറിഞ്ഞത് ഇന്ന് വൈകീട്ടോടെ. ചൈന ജീന്‍സൗ യൂണിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ മെഡിസിന്‍ വിദ്യാര്‍ത്ഥിയായിരുന്നു രോഹിണി. കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ തമിഴ്‌നാട് വാര്‍ഡിലാണ് രോഹിണിയുടെ വീടുള്ളത്. കുഴിത്തുറയില്‍ ബ്ലൂസ്റ്റാര്‍ ടെക്‌സ്‌റ്റൈല്‍സ് നടത്തുന്ന അശോകന്‍-ജയ ദമ്പതികളുടെ ഏക മകളാണ്.

ഒരാഴ്ചയായി പനിയായിരുന്നു. നിരന്തരം വീട്ടിലേക്ക് വിളിക്കുകയും വോയിസ് മെസ്സേജ് അയക്കുകയും ചെയ്തിരുന്നു. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് അവസാന മെസ്സേജ് വന്നത്. ”തീരെ വയ്യ. ആശുപത്രിയിലേക്ക് പോവുകയാണ്. ഡ്രിപ്പ് ഇടണം” ഇതായിരുന്നു സന്ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് ഫോണിലേക്ക് വിളിച്ചപ്പോള്‍ കൂട്ടുകാരാണ് എടുത്തത്. വെന്റിലേറ്ററിലാണ് എന്ന വിവരം പറഞ്ഞിരുന്നില്ല. ആശുപത്രി കിടക്കയില്‍ മകള്‍ കിടക്കുന്ന വീഡിയോ ദൃശ്യമാണ് കൂട്ടുകാര്‍ വീഡിയോ കോളില്‍ വീട്ടുകാരെ കാണിച്ചത്. വീട്ടില്‍ നിന്നും നാലുപേര്‍ ചൈനയിലേക്ക് പോകാന്‍ ഒരുങ്ങവേയാണ് മരിച്ചതായി ഇന്ന് വൈകീട്ട് വിവരം ലഭിക്കുന്നത്.