പുതിയ കാര്‍ വാങ്ങാനായി മോഷണം; വീട്ടമ്മയുടെ മാല പൊട്ടിച്ച എംബിഎക്കാരന്‍ കൊച്ചിയിൽ അറസ്റ്റില്‍
സ്വന്തം ലേഖകൻ
കൊച്ചി: വീട്ടമ്മയുടെ മാല പൊട്ടിച്ച എംബിഎക്കാരന്‍ അറസ്റ്റില്‍. മാഞ്ഞുമ്മല്‍ സ്വദേശി സോബിന്‍ സോളമനാണ് പൊലീസിന്റെ പിടിയിലായത്.
ചേരാനെല്ലൂര്‍ ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള ചെറിയ ഇടവഴിയിലൂടെ വീട്ടമ്മ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ സോബിന്‍ പിന്തുടര്‍ന്നെത്തി മാല മോഷ്ടിക്കുകയായിരുന്നു. ഇതിന് ശേഷം പ്രതി ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ ഇന്നലെ രാത്രി തന്നെ പൊലീസ് പിടികൂടി. പുതിയ കാര്‍ വാങ്ങാനായി പണം കണ്ടെത്തുന്നതിനാണ് മോഷണം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. നേരത്തെ സോബിന്‍ പലയിടങ്ങളിലും ജോലി ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയും മോഷണം നടത്താന്‍ കാരണമായതായി പ്രതി പൊലീസിനോട് പറഞ്ഞു.
മോഷണം നടത്താന്‍ സോബിന്‍ എത്തിയത് സുഹൃത്തിന്റെ ബൈക്കിലാണ്. ബൈക്കിന്റെ നമ്പറില്‍ സോബിന്‍ കൃത്രിമം കാണിക്കുകയും ചെയ്തിരുന്നു. മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയാണ് സ്ഥലത്തെത്തിയതെന്ന് സോബിന്‍ പൊലീസിനോട് പറഞ്ഞു. മാല പൊട്ടിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടു.
പിന്നീട് വീണ്ടും നടത്തിയ ശ്രമത്തിലാണ് മാല കിട്ടിയതെന്നും സോബിന്‍ പൊലീസിനോട് പറഞ്ഞു. വീട്ടമ്മയുടെ ചെറുത്തുനില്‍പ്പില്‍ സോബിന്റെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. മാല പൊട്ടിച്ച് ശേഷം നേരെ ബാങ്കിലെത്തി പണയം വെക്കുകയും ചെയ്തു