വിദ്യയെ ഒരാളും സംരക്ഷിച്ചിട്ടില്ല, ന്യായീകരിച്ചിട്ടില്ല; മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച മുൻ എസ് എഫ് ഐ നേതാവിനെ തള്ളിപ്പറഞ്ഞ് മന്ത്രി എം ബി രാജേഷ്

വിദ്യയെ ഒരാളും സംരക്ഷിച്ചിട്ടില്ല, ന്യായീകരിച്ചിട്ടില്ല; മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച മുൻ എസ് എഫ് ഐ നേതാവിനെ തള്ളിപ്പറഞ്ഞ് മന്ത്രി എം ബി രാജേഷ്

സ്വന്തം ലേഖകൻ

കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസിൽ പ്രതിയായ കെ വിദ്യയെ തള്ളിപ്പറഞ്ഞ് മന്ത്രി എം ബി രാജേഷും രംഗത്ത്. വിദ്യയെ ഒരാളും സംരക്ഷിച്ചിട്ടില്ല, ന്യായീകരിച്ചിട്ടില്ല, എല്ലാവരും തള്ളിപ്പറയുകയാണ് ചെയ്തതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പഠിക്കുന്ന സമയത്ത് പലരും എസ്എഫ്ഐയും കെഎസ്‍യുവും ആയിട്ടുണ്ടാവാം എന്നു കരുതി തെറ്റ് ചെയ്യുമ്പോൾ മുൻ എസ്എഫ്ഐ നേതാവ് എന്ന് പറയുന്നതിൽ എന്ത് അർഥമാണ് ഉള്ളതെന്ന് മന്ത്രി ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അങ്ങനെയെങ്കിൽ ദേശീയ പുരസ്‌കാരം നേടിയ ഒരു നടൻ എസ്എഫ്ഐയിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചപ്പോൾ മുൻ എസ്എഫ്ഐ നേതാവ് എന്ന് ടാഗ് ലൈൻ വാർത്തകളിൽ കണ്ടില്ലല്ലോ- മന്ത്രി ചോദ്യം തുട‍ർന്നു.

പഠിക്കുമ്പോൾ എസ്എഫ്ഐയായ ഒരാൾ കേസിൽ കുടുങ്ങിയാൽ മാത്രം മുൻ എസ്എഫ്ഐ നേതാവെന്ന് കൊടുക്കുന്നു. പ്രതിയായ പെൺകുട്ടി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റോ സെക്രട്ടറിയോ ആയിട്ടില്ല.

ജില്ലാ പ്രസിഡന്റോ സെക്രട്ടറിയോ ആയിട്ടില്ല. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് മുൻ എസ്എഫ്ഐ നേതാവ് എന്ന് പറയുന്നത്. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ പതിനായിരക്കണക്കിന് ആളുകൾ മത്സരിക്കുന്നുണ്ട്. അവരെയെല്ലാം എസ്എഫ്ഐ നേതാക്കൾ എന്ന് പറയാൻ കഴിയില്ലെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.