play-sharp-fill
 മഴക്കുഴിയിൽ തിളങ്ങിയത് ഈജിപ്ഷ്യൻ സ്വർണനാണയങ്ങൾ: പുരാവസ്‌തു വകുപ്പ്.

 മഴക്കുഴിയിൽ തിളങ്ങിയത് ഈജിപ്ഷ്യൻ സ്വർണനാണയങ്ങൾ: പുരാവസ്‌തു വകുപ്പ്.

 

കോട്ടയ്ക്കൽ :മഴക്കുഴി നിർമാണത്തിനിടെ തൊഴിലുറപ്പു തൊ ഴിലാളികൾക്കു കിട്ടിയ സ്വർണ നാണയങ്ങൾ ഈജിപ്തിൽ നിന്നുള്ളതെന്നു പുരാവസ്‌തു വകുപ്പ്.

ഒന്നര വർഷം മുൻപ്, മലപ്പുറം കോട്ടയ്ക്കലിനടുത്തുള്ള പൊന്മള മണ്ണഴി ചേങ്ങോട്ടൂരിലെ പറമ്പിൽ മഴക്കുഴി കുഴിക്കുമ്പോഴാണ് 8 സ്വർണനാണയങ്ങൾ കിട്ടിയത്.

ഈജിപ്തിലെ ഫാത്തിമിയ്യ വംശത്തിൻ്റെ നാണയങ്ങളാണ് ഇവയെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ജില്ലാ ട്രഷറിയിൽ സൂക്ഷിച്ചിരുന്ന നാണയങ്ങൾ പരിശോധിച്ച കോഴിക്കോട് പഴശ്ശി മ്യൂസിയം ഓഫിസർ കെ.കൃഷ്ണരാജാണ് ഇക്കാര്യം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹിജ്റ വർഷം 909ൽ തുനീസിയയിൽ രൂപംകൊണ്ട ഫാത്തിമിയ്യ വംശം ഇസ്‌ലാമിയ വിഭാഗത്തിൽ നിന്നാണു ഉണ്ടായത്. ഷിയ വിഭാഗത്തിൻ്റെ ഭാഗമായിരുന്നു ഇവർ. അബ്ബാസിയ ഖലീഫയായ ഹാറൂൺ അൽറഷീദിൻ്റെ കാലത്താണ് ഇസ്ലാമിയ പ്രസ്ഥാനം വളരുന്നത്.

ഇക്കാലത്ത് പ്രചാരത്തിലു ണ്ടായിരുന്ന നാണയങ്ങളാണ് ഇവയെന്നാണു നിഗമനം