കര്‍ണാടകയിൽ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു; 3 മാവോയിസ്റ്റുകൾ രക്ഷപ്പെട്ടു; ചിക്കമംഗളൂരു – ഉഡുപ്പി അതിർത്തിയിലുള്ള സീതംബിലു വനമേഖലയിൽ ഇന്നലെ ആയിരുന്നു ഏറ്റുമുട്ടലുണ്ടായത്; രക്ഷപ്പെട്ട മാവോയിസ്റ്റ് നേതാക്കൾക്കായി തെരച്ചിൽ ഊർജിതo
ബംഗളൂരു: കർണാടകയിൽ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. നിലമ്പൂർ ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് കമാൻഡർ ആണ് കൊല്ലപ്പെട്ടത്.
ചിക്കമംഗളൂരു – ഉഡുപ്പി അതിർത്തിയിലുള്ള സീതംബിലു വനമേഖലയിൽ ഇന്നലെ ആയിരുന്നു ഏറ്റുമുട്ടലുണ്ടായത്. പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു.
പൊലീസും നക്സൽ വിരുദ്ധസേനകളും സജീവമായി തെരഞ്ഞു വന്നിരുന്ന മറ്റു മൂന്ന് മാവോയിസ്റ്റ് നേതാക്കൾ രക്ഷപ്പെട്ടെന്നാണ് വിവരം. ഏറ്റുമുട്ടലിനിടെ ഇവര്‍ രക്ഷപ്പെടുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുണ്ട്ഗാരു ലത, ജയണ്ണ, വനജാക്ഷി എന്നിവർ ആണ് രക്ഷപ്പെട്ടത് കേരളത്തിൽ നിന്ന് രണ്ടു മാസം മുമ്പാണ് ഇവർ ഉഡുപ്പി വനമേഖലയിലേക്ക് തിരിച്ചെത്തിയതെന്നാണ് പൊലീസ് പറയുന്നത്.
രക്ഷപ്പെട്ട മാവോയിസ്റ്റ് നേതാക്കൾക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Third Eye News Live
0