വീട്ടില്‍ വരുന്നത് വല്ലപ്പോഴും മാത്രം; ഏറ്റവും ഒടുവില്‍ എത്തിയത് കഴിഞ്ഞാഴ്ച; കണ്ടുപരിചയം ഉള്ളത് നാട്ടുകാരില്‍ അപൂര്‍വം ചിലര്‍ക്ക്; അടിപിടിയും മോഷണവും മദ്യകടത്തും,സ്ത്രീ പീഡനവുമടക്കം നിരവധി കേസുകളില്‍ പ്രതി; മാവേലി എക്സ്‌പ്രസില്‍ കയറിയതും മോഷണത്തിന് എന്ന് സംശയം; കൊടും ക്രിമിനൽ ട്രെയിനിൽക്കയറി സ്ത്രീകളെ ന​ഗ്നത കാണിച്ചു;  അന്വേഷണത്തിനെത്തിയ എ എസ് ഐ സഹികെട്ട് രണ്ട് ചവിട്ട് കൊടുത്തു; കൊടും ക്രിമിനലിന് ഉള്ള മനുഷ്യാവകാശംപോലും പൊലീസുകാരനില്ലാതെപോയി;  പൊന്നന്‍ ഷമീര്‍ ജഗജില്ലി

സ്വന്തം ലേഖകൻ
കണ്ണുര്‍: കൊടും ക്രിമിനലിന് ഉള്ള മനുഷ്യാവകാശംപോലും പൊലീസുകാരനില്ലാതെപോയി.ട്രെയിനിൽ സ്ത്രീകളോട് മോശമായി പെരുമാറുകയും ന​ഗ്നതാപ്രദർശനം നടത്തുകയും ചെയ്ത് ക്രിമിനലിന് സഹികെട്ടപ്പോൾ രണ്ട് ചവിട്ട് കൊടുത്ത പൊലീസുകാരനെ മാധ്യമങ്ങളും നാട്ടുകാരും ജനകീയ വിചാരണ നടത്തി.

മാവേലി എക്സ്‌പ്രസില്‍ പൊലിസ് മര്‍ദ്ദനമേറ്റ യാത്രക്കാരന്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെന്ന വാർത്ത പുറത്ത് വരുന്നത് വരെ എസ് ഐ കുറ്റക്കാരനൊണന്ന് വാർത്തകൾ. കൊടും ക്രിമിനലിന് ഉള്ള മനുഷ്യാവകാശംപോലും പൊലീസുകാരനില്ലാതെപോയ അവസ്ഥ. എ എസ് ഐ ബൂട്ടിട്ട കാല് കൊണ്ട് യാത്രക്കാരനെ നിലത്തിട്ട് ചവിട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം ചര്‍ച്ചയായത് .

പൊന്നൻ ഷമീറെന്ന ക്രിമിനല്നെ നാട്ടുകാരില്‍ അപൂര്‍വ്വം പേര്‍ക്ക് മാത്രമേ അറിയുകയുള്ളൂ കുത്തുപറമ്പ് നിര്‍മ്മലഗിരിയിലെ വീട്ടില്‍ ഇയാള്‍ വല്ലപ്പോഴും മാത്രമേ വരാറുള്ളുവെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറ്റകൃത്യങ്ങളില്‍ സ്ഥിരം പ്രതിയായ ഇയാള്‍ ഒരാഴ്‌ച്ച മുന്‍പാണ് വീട്ടില്‍ വന്നു പോയത്. ഷമീറിനെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ തേടാനായി റെയില്‍വെ പൊലിസും കുത്തുപറമ്പ് പൊലിസും ഇയാളുടെ വീട്ടിലെത്തി. ഷമീറിനെ ഇതുവരെ പൊലിസ് കണ്ടെത്തിയിട്ടില്ല.

കൂത്തുപറമ്പ് സ്റ്റേഷനില്‍ മാത്രം ഷമിറിനെതിരെ നാലു കേസുകളുണ്ട്. ഇതു കൂടാതെ പോണ്ടിച്ചേരി, കോഴിക്കോട് എന്നിവടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലും ഇയാള്‍ പ്രതിയാണ്. മദ്യക്കടത്ത് സ്ത്രീ പീഡനം, മാല മോഷണം, വധശ്രമം, എന്നീ കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം.

കടുത്ത മദ്യപാനിയായ ഇയാള്‍ പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിക്കില്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. സംഭവം നടന്ന ദിവസം മാവേലി എക്സ്‌പ്രസില്‍ കയറിയതിന് പിന്നിലും മോഷണമായിരുന്നു ലക്ഷ്യം.

മാഹിയില്‍ നിന്നും അമിതമായി മദ്യപിച്ചു കയറിയ ഇയാള്‍ ഉടുത്ത മുണ്ടിന്റെ സ്ഥാനം തെറ്റി കാല്‍ നിവര്‍ത്തി ഇരിക്കുന്നതു കണ്ടു സ്‌ളീപ്പറിലെ യാത്രക്കാരികളായ സ്ത്രീകള്‍ ടി.ടി.ഇ യോട് പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് എഎസ്‌ഐ പ്രമോദ് ഇടപെട്ടത്. പലതവണ അവിടെ നിന്നും മാറ്റാന്‍ ശ്രമിച്ചിട്ടും ഇയാള്‍ വഴങ്ങാത്തതിനെ തുടര്‍ന്നാണ് പൊലീസ് ബലപ്രയോഗത്തിന് മുതിര്‍ന്നത്.