മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

സ്വന്തം ലേഖിക

കണ്ണൂർ: മാവേലി എക്സ്പ്രസിൽ യാത്രക്കാരനെ മർദ്ദിച്ച സംഭവത്തിൽ എഎസ്‌ഐ എം സി പ്രമോദിന് സസ്പെൻഷൻ.

ഇന്റലിജൻസ് എഡിജിപിയുടേതാണ് നടപടി. ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്തതിനു മാവേലി എക്സ്പ്രസിലെ യാത്രക്കാരനെ മർദിച്ച സംഭവത്തിൽ എഎസ്‌ഐ മനുഷ്യത്വ രഹിതമായാണ് പെരുമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസിന് വീഴ്ചപറ്റിയെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് എസ്പി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷന് നടപടി. ട്രെയിനിലെ ടിടിഇയുടെ ആവശ്യപ്രകാരമാണ് പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ടത്. എന്നാല്‍ ട്രെയിനിൽ നിന്ന് ഇറക്കുമ്പോൾ ചവിട്ടിയത് ഗുരുതരമായ തെറ്റാണെന്നും റിപ്പോർട്ടിൽ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ടിടിഇ കുഞ്ഞഹമ്മദിനോട് റെയിൽവേ വിശദീകരണം തേടി. ഈ യാത്രക്കാരന്‍ മദ്യപിച്ചിരുന്നു എന്നും ശല്യം ചെയ്യുന്നതായി വനിതാ യാത്രക്കാർ പരാതി നൽകിയിരുന്നുവെന്നുമാണ് ടിടിഇയുടെ വിശദീകരണം. വനിതാ യാത്രക്കാർ ആവശ്യപ്പെട്ടിട്ടും മാറി ഇരുന്നില്ലെന്നും കുഞ്ഞഹമ്മദ് വ്യക്തമാക്കി.

സ്ലീപ്പർ കംമ്പാർട്ട്മെന്റിലേക്ക് പരിശോധനയുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ലീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളു എന്ന് യാത്രക്കാരൻ മറുപടി നൽകി. കയ്യിലുള്ള ടിക്കറ്റ് എടുക്കാൻ പൊലീസുകാരൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച്‌ ഇയാൾ ബാഗിൽ ടിക്കറ്റ് തിരയുന്നതിനിടെയാണ് പൊലീസുകാരൻ ബൂട്ട് ഉപയോഗിച്ച്‌ ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തത്.

തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടുകൂടിയാണ് അന്വേഷണം ആരംഭിച്ചത്.