play-sharp-fill
കർഷകർക്ക് ഭീഷണി ; മറ്റക്കരയിൽ കുറുനരിശല്യം രൂക്ഷമാകുന്നതായി പരാതി

കർഷകർക്ക് ഭീഷണി ; മറ്റക്കരയിൽ കുറുനരിശല്യം രൂക്ഷമാകുന്നതായി പരാതി

സ്വന്തം ലേഖകൻ

മറ്റക്കര: അകലക്കുന്നം, അയർക്കുന്നം പഞ്ചായത്തുകളുടെ വിവിധ വാർഡുകൾ അടങ്ങിയ മറ്റക്കര പ്രദേശത്ത് കുറുനരിശല്യം രൂക്ഷമാകുന്നതായി പരാതി. സന്ധ്യയാകുന്നതോടു കൂടി ഇവ ഓരിയിട്ട് കൂട്ടമായി ഇറങ്ങുന്നു. ജനവാസ മേഖലയിലേക്ക് യാതൊരു ഭയവും ഇല്ലാതെ ഇവ എത്തുന്നുണ്ട്. കോഴി കർഷകർക്ക് കുറുനരികൾ വളരെയധികം ഭീഷണി ഉണ്ടാക്കുന്നുണ്ട്.

മറ്റക്കരയിലെ എല്ലാ മേഖലയിലും കുറുനരിശല്യം ഉള്ളതായി പ്രദേശവാസികൾ പരാതിപ്പെടുന്നു. നിരവധി റബ്ബർ തോട്ടങ്ങൾ ഉള്ള മേഖലയാണ് മറ്റക്കര. റബ്ബർ ടാപ്പിഗ് തൊഴിലാളികൾ പലപ്പോഴും ഇവയെ കണ്ട് പേടിക്കാറുണ്ട്. സന്ധ്യയാകുന്നതോടെ വീടിന് പരിസരത്തേക്ക് വരെ കുറുനരികൾ എത്തുന്നതായി കാണുന്നു. വൈകുന്നേര സമയങ്ങളിൽ പന്നഗം തോട്ടിൽ കുളിക്കാൻ പോകുന്നവരും ഇവയെ കണ്ടതായി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്തെ കോഴി കർഷകരുടെ കോഴികളെ ഇവ പിടിക്കുന്നത് മൂലം കോഴി കൃഷിയും ഭീഷണിയിലാണ്. ആട്, പശു എന്നിവയ്ക്കും ഇവയുടെ ആക്രമ ഭീഷണിയുള്ളതായി കർഷകർ പറയുന്നു. കൊറോണക്കാലത്ത് ഇവ വളരെയധികം പെരുകിയതായി കരുതപ്പെടുന്നു.

മനുഷ്യരെ ഇവ ആക്രമിക്കുമോ എന്നതാണ് പലരുടേയും ഭയം. ഇവയെ നിയന്ത്രിക്കാൻ വകുപ്പ് തലത്തിൽ എന്തെങ്കിലും നടപടികൾ വേണമെന്നാണ് മറ്റക്കര നിവാസികളുടെ ആവശ്യം. മറ്റക്കര തുരുത്തിപ്പള്ളിച്ചിറ, മണൽ ഭാഗങ്ങളിൽ പെരുമ്പാമ്പ് ശല്യം ഉള്ളതായി നേരത്തെ തന്നെ പരാതിയുണ്ട്.