play-sharp-fill
ഭൂമി അളന്നപ്പോള്‍ പിശക് ; മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ ഭൂമി വീണ്ടും അളക്കും; അടുത്തയാഴ്ച ഹെഡ് സർവ്വേയറുടെ നേതൃത്വത്തില്‍ ഉടമകളുടെ സാന്നിധ്യത്തിൽ  ഭൂമി അളക്കും ; ഉടമസ്ഥതയിലുള്ള സ്ഥലത്തിന് പുറമെ  50 സെന്റ് സര്‍ക്കാര്‍ ഭൂമി കൈവശം വെച്ചെന്ന് വിജിലൻസിന്റെ  കണ്ടെത്തല്‍ 

ഭൂമി അളന്നപ്പോള്‍ പിശക് ; മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ ഭൂമി വീണ്ടും അളക്കും; അടുത്തയാഴ്ച ഹെഡ് സർവ്വേയറുടെ നേതൃത്വത്തില്‍ ഉടമകളുടെ സാന്നിധ്യത്തിൽ  ഭൂമി അളക്കും ; ഉടമസ്ഥതയിലുള്ള സ്ഥലത്തിന് പുറമെ  50 സെന്റ് സര്‍ക്കാര്‍ ഭൂമി കൈവശം വെച്ചെന്ന് വിജിലൻസിന്റെ  കണ്ടെത്തല്‍ 

സ്വന്തം ലേഖകൻ

ഇടുക്കി: മാത്യു കുഴല്‍നാടൻ എംഎല്‍എയുടെ ഇടുക്കി ചിന്നക്കനാലിലെ ഭൂമി വീണ്ടു അളക്കും. അടുത്തയാഴ്ച ഹെഡ് സർവ്വേയറുടെ നേതൃത്വത്തില്‍ ഉടമകളുടെ സാന്നിധ്യത്തിലാകും ഭൂമി അളക്കുക.

മുമ്പ്  ഭൂമി അളന്നപ്പോള്‍ പിശകുണ്ടായെന്ന് മാത്യു കുഴല്‍നാടന്റെ പാർട്ണർമാർ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് ഇപ്പഴത്തെ നടപടി. നേരത്തെ ചിന്നക്കനാലില്‍ മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ഒരു ഏക്കർ 23 സെന്റ് ഭൂമിക്ക് പുറമെ 50 സെന്റ് സർക്കാർ ഭൂമി കൈവശം വെച്ചിട്ടുണ്ടെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റവന്യൂ വകുപ്പ് ഇത് ശരി വെച്ചതോടെ മാത്യുവിനെതിരെ കേസെടുത്തിരുന്നു. ആധാരത്തില്‍ ഉള്ളതിനേക്കാള്‍ 50 സെന്റ് സർക്കാർ ഭൂമി കയ്യേറിയതിന് ലാൻഡ് കണ്‍സർവേറ്റിവ് ആക്‌ട് പ്രകാരമാണ് കേസെടുത്തിരുന്നത്. 50 സെന്റ് സർക്കാർ ഭൂമി മാത്യു കുഴല്‍നാടൻ കയ്യേറി മതില്‍ കെട്ടിയെന്നാണ് കണ്ടെത്തല്‍.

2022ലാണ് മാത്യു കുഴല്‍നാടനും സുഹൃത്തുക്കളും ചേർന്ന് ചിന്നക്കനാലില്‍ റിസോർട്ട് വാങ്ങിയത്. തുടർന്ന് ഈ ഇടപാടില്‍ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ആരോപിച്ച്‌ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. 4000 സ്‌ക്വയർഫീറ്റ് ഉള്ള ഒരു കെട്ടിടവും 850 സ്‌ക്വയർഫീറ്റ് വീതമുള്ള രണ്ട് കെട്ടിടങ്ങളുമാണ് മാത്യുവിന്റെയും സുഹൃത്തുക്കളുടെയും ഉടമസ്ഥതയിലുള്ളത്. കപ്പിത്താൻ എന്ന് പേരിട്ടിരിക്കുന്ന റിസോർട്ടിലെ വലിയ കെട്ടിടം റിസോർട്ട് ആവശ്യങ്ങള്‍ക്കും ചെറിയ കെട്ടിടം പാർപ്പിടാവശ്യങ്ങള്‍ക്കും നിർമ്മിച്ചു എന്നായിരുന്നു രേഖകള്‍.

ഇതില്‍ ഗാർഹികാവശ്യത്തിന് അനുമതി വാങ്ങി നിർമ്മിച്ച കെട്ടിടങ്ങള്‍ റിസോർട്ട് ആവശ്യത്തിന് ഉപയോഗിച്ചു എന്നതാണ് കുഴല്‍നാടനെതിരെയുള്ള ആരോപണം. തുടർന്ന് റിസോർട്ടിന്റെ ലൈസൻസ് പുതുക്കി നല്‍കാത്ത സാഹചര്യമുണ്ടായെങ്കിലും രേഖകള്‍ സുതാര്യമാക്കിയതിനെ തുടർന്ന് ലൈസൻസ് പുതുക്കി നല്‍കിയിരുന്നു.

പാർട്ണർമാരായ ടോണി സാബു, ടോം സാബു എന്നിവരാണ് ഭൂമി അളന്നതില്‍ പിശക് ഉണ്ടായതായും വീണ്ടും അളക്കണമെന്നും തഹസില്‍ദാരുടെ മുന്നില്‍ ആവശ്യം ഉന്നയിച്ചത്. ഇതിനെത്തുടർന്നാണ് തീരുമാനം.അനധികൃതമായി ഒരിഞ്ച് ഭൂമി പോലും കൈയേറിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്റെ വാദം. കുഴല്‍നാടന്റെ ചിന്നക്കനാലിലെ റിസോർട്ട് ഭൂമിയില്‍ 50 സെന്റ് പുറമ്ബോക്ക് ഭൂമിയുണ്ടെന്ന റവന്യൂവകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്ന് ഏറ്റെടുക്കാൻ ജില്ലാ കളക്ടർ അനുമതി നല്‍കിയിരുന്നു.

ഇതിന് പിന്നാലെയായിരുന്നു കുഴല്‍നാടന്റെ പ്രതികരണം.ആരില്‍ നിന്നെങ്കിലും തട്ടിപ്പറിച്ചും കൈക്കൂലി വാങ്ങിയും ഉണ്ടാക്കിയെടുത്ത സമ്പത്തല്ല. പൂർവികരായി തങ്ങള്‍ കർഷകരാണ്. ഇതെല്ലാം അധ്വാനിച്ച്‌ ഉണ്ടാക്കിയതാണ്. കർഷകന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ ശ്രമിക്കരുത്. നിയമപരമായ ഏതു നടപടിയോടും സഹകരിക്കും. വാങ്ങിയ സ്ഥലം അളന്നു നോക്കിയിട്ടില്ല. വാങ്ങിയതില്‍ കൂടുതലായി ഒന്നും അതിലേക്കു ചേർത്തിട്ടുമില്ല. സർക്കാരിന്റെ നിജസ്ഥിതി സർട്ടിഫിക്ക?റ്റടക്കം വാങ്ങിയ ശേഷമാണ് സ്ഥലം വാങ്ങിയതെന്നും കുഴല്‍നാടൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.