play-sharp-fill
സിപിഎമ്മുകാരും ബാങ്ക് ജീവനക്കാരും തന്നെയും കുടുംബത്തേയും അപമാനിച്ചു; വീട് ജപ്തി ചെയ്ത സംഭവത്തില്‍ ബാങ്കിന്റെ വാ​ഗ്ദാനം വേണ്ട; എം എൽ എയുടെ സഹായം സ്വീകരിക്കുമെന്ന്  ഗൃഹനാഥന്‍ അജേഷ്

സിപിഎമ്മുകാരും ബാങ്ക് ജീവനക്കാരും തന്നെയും കുടുംബത്തേയും അപമാനിച്ചു; വീട് ജപ്തി ചെയ്ത സംഭവത്തില്‍ ബാങ്കിന്റെ വാ​ഗ്ദാനം വേണ്ട; എം എൽ എയുടെ സഹായം സ്വീകരിക്കുമെന്ന് ഗൃഹനാഥന്‍ അജേഷ്

സ്വന്തം ലേഖകൻ

മൂവാറ്റുപുഴ: സിപിഎമ്മുകാരും ബാങ്ക് ജീവനക്കാരും അപമാനിച്ചു. മൂന്ന് പെണ്‍കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത സംഭവത്തില്‍ ബാങ്കിന്റെ വാ​ഗ്ദാനം വേണ്ടെന്ന് വ്യക്തമാക്കി ഗൃഹനാഥന്‍ അജേഷ്.


സിപിഎമ്മുകാരും ബാങ്ക് ജീവനക്കാരും തന്നെയും തന്റെ കുടുംബത്തെയും സമൂഹ മാധ്യമങ്ങള്‍ വഴി അപമാനിക്കുകയായിരുന്നുവെന്നും തന്നെ അപമാനിച്ചവരുടെ സഹായം തനിക്ക് വേണ്ട എന്നും അജേഷ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാങ്ക് ജീവനക്കാര്‍ അടയ്ക്കുവാന്‍ തീരുമാനിച്ച തുക തനിക്ക് വേണ്ടെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ ബാധ്യത ഏറ്റെടുത്തശേഷമാണ് ജീവനക്കാര്‍ രംഗത്ത് വന്നതെന്നും അജേഷ് പറഞ്ഞു.

പല തവണ ബാങ്കില്‍ കയറി ഇറങ്ങിയിട്ടും അനുകൂല നിലപാട് സ്വീകരിക്കാതിരുന്ന ജീവനക്കാര്‍ ഇപ്പോള്‍ രംഗത്ത് വന്നത് അവരുടെ വീഴ്ച്ച മറയ്ക്കാനാണെന്നും ഇത്രയും നാള്‍ ജീവനക്കാര്‍ തന്റെ വാക്കുകള്‍ കേള്‍ക്കാള്‍ കൂടി തയ്യാറായിരുന്നില്ലെന്നും അജേഷ് പറഞ്ഞു. താന്‍ മദ്യപാനിയാണെന്ന് സിപിഎമ്മുകാരും ബാങ്ക് ജീവനക്കാരും പറഞ്ഞ് പരത്തിയതായും അജേഷ് ആരോപിച്ചു.

ഹൃദ്രോഗിയായ അജേഷ് ആശുപത്രയില്‍ അഡ്മിറ്റായിരുന്നപ്പോഴാണ് ബാങ്ക് അധികൃതര്‍ വീട് ജപ്തി ചെയ്തത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ഡ് ആകുന്നത് വരെ ജപ്തി നീട്ടാന്‍ അജേഷ് സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ല.

തുടര്‍ന്ന്, ജപ്തി ചെയ്ത വീടിന്‍റെ ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറാണെന്നും അജേഷ് കൊടുക്കാനുള്ള 175000 രൂപ താന്‍ അടച്ചു കൊള്ളാമെന്നും കാണിച്ച്‌ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ബാങ്കിന് കത്ത് നല്‍ക്കുകയായിരുന്നു. സംഭവം ചര്‍ച്ചയായതിനെത്തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ തുക അടയ്ക്കുവാന്‍ തീരുമാനിക്കുകയായിരുന്നു