വനം വകുപ്പ് തെളിവെടുപ്പിനിടെ മത്തായിയുടെ ദുരൂഹ മരണം: അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം

വനം വകുപ്പ് തെളിവെടുപ്പിനിടെ മത്തായിയുടെ ദുരൂഹ മരണം: അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം

സ്വന്തം ലേഖകൻ

പത്തനംതിട്ട: ചിറ്റാറില്‍ വനംവകുപ്പ് കസ്റ്റഡിയില്‍ കര്‍ഷകന്‍ മത്തായി മരിച്ച സംഭവത്തില്‍ അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ ശുപാര്‍ശ. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ തീരുമാനം. ജൂലൈ 28ന് മരിച്ച മത്തായിയുടെ മൃതദേഹം ഇതുവരെ സംസ്കരിച്ചിട്ടില്ല.

ചിറ്റാറിൽ തെളിവെടുപ്പിനിടെയാണ് മത്തായി കിണറ്റില്‍ വീണ് മരിച്ചത്. വനംവകുപ്പിന്‍റെ ക്യാമറ നശിപ്പിച്ചെന്ന കേസിലാണ് മത്തായിയെ കസ്റ്റഡിയിലെടുത്തത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്ന് തന്നെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം സംസ്കരിക്കില്ലെന്നും ബന്ധുക്കള്‍ നിലപാടെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി പത്തനംതിട്ട എസ്പിയോട് വിശദീകരണം തേടിയിരുന്നു.

ക​ഴി​ഞ്ഞ മാ​സം 28നാ​ണ് ചി​റ്റാ​ര്‍ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ വ​ന​പാ​ല​ക​ര്‍ മ​ത്താ​യി​യെ വീ​ട്ടി​ല്‍​നി​ന്നു ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ന്ന​ത്. പി​ന്നീ​ട് മ​ര​ണ വി​വ​ര​മാ​ണു ബ​ന്ധു​ക്ക​ള്‍ അ​റി​യു​ന്ന​ത്. ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്രൈംബ്രാഞ്ച് സം​ഘ​മാ​ണു നി​ല​വി​ല്‍ കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്. കേ​സി​ല്‍ ഇ​തു​വ​രെ ആ​രെ​യെ​ങ്കി​ലും പ്ര​തി​ചേ​ര്‍​ക്കു​ക​യോ അ​റ​സ്റ്റ് ചെ​യ്യു​ക​യോ ഉ​ണ്ടാ​യി​ട്ടി​ല്ല. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു വ​ന​പാ​ല​ക​രെ സ​സ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

പി.​പി.​മ​ത്താ​യി​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​തി​ല്‍ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​ണ്ടാ​യ ഗു​രു​ത​ര വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടി സ​തേ​ണ്‍ സ​ര്‍​ക്കി​ള്‍ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വ​റ്റ​ര്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം വി​ട്ടു​ന​ല്‍​കി​യെ​ങ്കി​ലും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​തെ സം​സ്കാ​രം ന​ട​ത്തി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണു ബ​ന്ധു​ക്ക​ള്‍.