play-sharp-fill
മൂന്നാമതൊരു കുഞ്ഞിന് ജന്മം നല്‍കുന്ന ജീവനക്കാര്‍ക്ക്   11.50 ലക്ഷം രൂപ : ക്യാഷ് ബോണസിന് പുറമെ വനിതാ ജീവനക്കാര്‍ക്ക് ഒരു വര്‍ഷത്തെ അവധിയും പുരുഷ ജീവനക്കാര്‍ക്ക് ഒമ്ബത് മാസത്തെ അവധിയും: വ്യത്യസ്ത ഓഫറുമായി ചൈനീസ് കമ്പനി

മൂന്നാമതൊരു കുഞ്ഞിന് ജന്മം നല്‍കുന്ന ജീവനക്കാര്‍ക്ക് 11.50 ലക്ഷം രൂപ : ക്യാഷ് ബോണസിന് പുറമെ വനിതാ ജീവനക്കാര്‍ക്ക് ഒരു വര്‍ഷത്തെ അവധിയും പുരുഷ ജീവനക്കാര്‍ക്ക് ഒമ്ബത് മാസത്തെ അവധിയും: വ്യത്യസ്ത ഓഫറുമായി ചൈനീസ് കമ്പനി

സ്വന്തം ലേഖകൻ
ബെയ്ജിംഗ്: ഒരു കുട്ടിയെന്ന നയം 2016ല്‍ ചൈന ഔദ്യോഗികമായി അവസാനിപ്പിച്ചതാണ്. രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതിനായി 1980-ലാണ് നയം ആരംഭിച്ചത്.

അതിനിടെ 2021 മെയ് മാസത്തില്‍ മൂന്ന് കുട്ടികളെ അനുവദിക്കുന്ന നയവും ചൈന അവതരിപ്പിച്ചു. അതുകൊണ്ട് തന്നെ ഇപ്പോള്‍ കൂടുതല്‍ കുട്ടികളുണ്ടാകാന്‍ തങ്ങളുടെ പൗരന്മാരെ പ്രോത്സാഹിപ്പിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍.


മൂന്നാമതൊരു കുഞ്ഞിന് ജന്മം നല്‍കുന്ന ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് വാഗ്ദാനം ചെയ്യുകയാണ് ഒരു ചൈനീസ് കമ്ബനി. ബെയ്ജിംഗ് ഡാബെയ്നോംഗ് ടെക്നോളജി ഗ്രൂപ്പാണ് വ്യത്യസ്ത വാഗ്ദാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. 90,000 യുവാന്‍ ക്യാഷ് ബോണസാണ് വാഗ്ദാനം. ഇത് ഏകദേശം 11.50 ലക്ഷം ഇന്ത്യ രൂപ വരും. മൂന്നാമത്തെ കുട്ടിക്ക് ജന്മം നല്‍കുകയാണെങ്കില്‍ ക്യാഷ് ബോണസിന് പുറമെ വനിതാ ജീവനക്കാര്‍ക്ക് ഒരു വര്‍ഷത്തെ അവധിയും പുരുഷ ജീവനക്കാര്‍ക്ക് ഒമ്ബത് മാസത്തെ അവധിയും കമ്ബനി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം രണ്ടാമത്തെ കുഞ്ഞിനെ പ്രസവിക്കുന്ന ജീവനക്കാര്‍ക്ക് 60,000 യുവാന്‍ ബോണസ് ലഭിക്കുമെന്നും കമ്ബനി വ്യക്തമാക്കുന്നു. ഏകദേശം 7 ലക്ഷം ഇന്ത്യ രൂപ വരുമിത്. ആദ്യത്തെ കുട്ടി ജനിച്ചാല്‍ 30,000 യുവാനും (3.50 ലക്ഷം രൂപ) ബോണസായി ലഭിക്കും. ചൈനയില്‍ ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി ഒരു കുട്ടി നയം കൊണ്ടുവന്നത് രാജ്യത്ത് നിരവധി പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ലിംഗാനുപാതത്തില്‍ മാറ്റമുണ്ടാകുന്നതിനും ഇത് കാരണമായി. ജനസംഖ്യയുടെ അനുപാതത്തില്‍ ചൈന അസമത്വം നേരിടാന്‍ തുടങ്ങി. പ്രായമായവരുടെ അനുപാതം വര്‍ധിച്ചു. ആണ്‍കുട്ടികള്‍ക്ക് മുന്‍ഗണനകള്‍ ലഭിച്ചിരുന്ന സാഹചര്യമുണ്ടായിരുന്നതിനാല്‍ വലിയ തോതില്‍ ഗര്‍ഭച്ഛിദ്രത്തിലേക്കും നയിച്ചു.

സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാകുന്നുവെന്ന് തിരിച്ചറിഞ്ഞാണ് ഒടുവില്‍ ഒറ്റ കുട്ടി നയം ചൈന അവസാനിപ്പിച്ചത്. 2016 ജനുവരി ഒന്നിനായിരുന്നു നയം ഔദ്യോഗികമായി അവസാനിപ്പിച്ചത്. ഇതോടെ 2019 ആയപ്പോള്‍ ചൈനയില്‍ 14.65 ദശലക്ഷം കുട്ടികളും 2020ല്‍ 12 ദശലക്ഷം കുഞ്ഞുങ്ങളും ജനിച്ചു. ഇതിന് പിന്നാലെ 2021 മെയ് മാസത്തില്‍ മൂന്ന് കുട്ടികള്‍ക്കുള്ള അനുമതി ചൈനീസ് സര്‍ക്കാര്‍ നല്‍കുകയും ചെയ്തു.