മസാജ് പാർലറുകളുടെ മറവിൽ ഹൈടെക്ക് പെൺവാണിഭം തഴച്ചുവളരുന്നു ; കലൂരിൽ ആസ്ഥാന മന്ദിരമുള്ള വാണിഭ സംഘം സംസ്ഥാന വ്യാപകമായി നടത്തുന്നത് ഇരുപത്തഞ്ചിലധികം അനധികൃത വാണിഭ കേന്ദ്രങ്ങൾ; കച്ചവടം നടത്തുന്നത് പുലർച്ചെ രണ്ട് വരെ;  കോയമ്പത്തൂർ, കോട്ടയ്ക്കൽ, കുമളി ബ്രാഞ്ചുകൾ പൊലീസ് പൂട്ടിച്ചു; പ്രധാന വാണിഭ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് കോഴിക്കോട് ജില്ലയിലെ തൊണ്ടയാടും, കൊണ്ടോട്ടിയിലും കണ്ണൂരിലും

മസാജ് പാർലറുകളുടെ മറവിൽ ഹൈടെക്ക് പെൺവാണിഭം തഴച്ചുവളരുന്നു ; കലൂരിൽ ആസ്ഥാന മന്ദിരമുള്ള വാണിഭ സംഘം സംസ്ഥാന വ്യാപകമായി നടത്തുന്നത് ഇരുപത്തഞ്ചിലധികം അനധികൃത വാണിഭ കേന്ദ്രങ്ങൾ; കച്ചവടം നടത്തുന്നത് പുലർച്ചെ രണ്ട് വരെ; കോയമ്പത്തൂർ, കോട്ടയ്ക്കൽ, കുമളി ബ്രാഞ്ചുകൾ പൊലീസ് പൂട്ടിച്ചു; പ്രധാന വാണിഭ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് കോഴിക്കോട് ജില്ലയിലെ തൊണ്ടയാടും, കൊണ്ടോട്ടിയിലും കണ്ണൂരിലും

എറണാകുളം : സംസ്ഥാനത്ത് മസാജ് പാർലറുകളുടെ മറവിൽ ഹൈടെക്ക് പെൺവാണിഭം തഴച്ചുവളരുകയാണ്. കലൂരിൽ ആസ്ഥാന മന്ദിരമുള്ള വാണിഭ സംഘം സംസ്ഥാന വ്യാപകമായി നടത്തുന്നത് ഇരുപത്തഞ്ചിലധികം സ്ഥാപനങ്ങളാണ്.

നഗരത്തിലെ മസാജ് സെന്ററുകളിലും സ്പാകളിലും അനാശാസ്യവും ലഹരി ഇടപാടുകളും നടക്കുന്നതായുള്ള പരാതിയിൻമേൽ റെയ്ഡ് നടത്തിയ പൊലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.

മസാജ് സെന്ററുകളുടെ മറവിൽ വ്യാപക മയക്ക്മരുന്ന് കച്ചവടവും നടക്കുന്നുണ്ട്. സ്പായുടെ മറവിൽ
മയക്ക് മരുന്ന് കച്ചവടം നടത്തിവന്ന
കാക്കനാട് കുസുമഗിരി സ്വദേശി കാളങ്ങാട്ട് വീട്ടില്‍ ആഷില്‍ ലെനിൻ (25) എന്നയാളെ എക്സൈസിന്റെ പ്രത്യേക വിഭാഗം പിടികൂടിയിരുന്നു..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കലൂർ ആസ്ഥാനമായുള്ള മസാജ് സെന്റർ ഉടമയുടെ സഹോദരിയെ മയക്ക്മരുന്നുമായി പൊലീസ് പിടികൂടി ജയിലിലടച്ചത് രണ്ട് വർഷം മുൻപ് മാത്രമായിരുന്നു.

മസാജ് സെന്ററുകളുടെയും സ്പാകളുടെയും മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളും മയക്ക്മരുന്ന് ലഹരി ഇടപാടുകളും നടക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി.

കലൂർ ആസ്ഥാനമായുള്ള മസാജ് സെന്ററിൽ വ്യാപക അനാശാസ്യം നടക്കുന്നതായി ജീവനക്കാർ തന്നെ സമ്മതിക്കുന്നു. ഇവർക്ക് സംസ്ഥാന വ്യാപകമായി 25 ലധികം മസാജ് സെന്ററുകളാണുള്ളത്.

അനാശാസ്യ കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കുന്നത് പുലർച്ചെ രണ്ട് മണി വരെയാണ് . പൊലീസ് റെയ്ഡിനെ തുടർന്ന് സ്പായുടെ വാതിൽ അടച്ചിടാനും രാത്രി പത്തിന് ശേഷം വരുന്നത് കസ്റ്റമറാണെന്ന് ഫോണിലൂടെ ഉറപ്പ് വരുത്തിയ ശേഷമേ തുറക്കാവൂ എന്ന് കലൂർ ആസ്ഥാനമായുള്ള ഗ്രൂപ്പ് ഇന്ന് ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

അനാശാസ്യം രൂക്ഷമായതിനേ തുടർന്ന്
ഇവരുടെ
കോയമ്പത്തൂർ, കോട്ടയ്ക്കൽ, കുമളി ബ്രാഞ്ചുകൾ പൊലീസ് പൂട്ടിച്ചിരുന്നു. പ്രധാന വാണിഭ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് എറണാകുളത്തെ പനമ്പള്ളി നഗറിലും, കോഴിക്കോട് ജില്ലയിലെ തൊണ്ടയാടും, കൊണ്ടോട്ടിയിലും, കണ്ണൂരിലുമാണ്.

കലൂരിലുള്ള സ്പായുടെ ടോയ്ലറ്റ് ബ്ലോക്കാവുകയും തകരാർ പരിഹരിക്കാനെത്തിയ പ്ലംബർക്ക് ചാക്ക് കണക്കിന് ഗർഭനിരോധന ഉറകൾ ലഭിച്ചതും. രണ്ട് മാസം മുൻപ് മാത്രമായിരുന്നു.

തുടരും: മസാജ് സെന്ററുകളിൽ ജോലി ചെയ്യുന്ന തെറാപ്പിസ്റ്റുകൾക്ക് ആരോഗ്യ പരിശോധനയില്ല. പലർക്കും ഗുരുതര ലൈംഗീക രോഗങ്ങളെന്നും സൂചന