play-sharp-fill
മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ ഹൃദയം നീക്കം ചെയ്യാനൊരുങ്ങവെ ഞെട്ടിപ്പിക്കുന്ന കാഴ്ച ; ഡോക്ടര്‍മാര്‍ പരിഭ്രാന്തരായി ശസ്ത്രക്രിയയില്‍ നിന്നും പിന്മാറി;  പിന്നെ സംഭവിച്ചത് ഇങ്ങനെ

മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ ഹൃദയം നീക്കം ചെയ്യാനൊരുങ്ങവെ ഞെട്ടിപ്പിക്കുന്ന കാഴ്ച ; ഡോക്ടര്‍മാര്‍ പരിഭ്രാന്തരായി ശസ്ത്രക്രിയയില്‍ നിന്നും പിന്മാറി; പിന്നെ സംഭവിച്ചത് ഇങ്ങനെ

ഡൽഹി: മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ ഹൃദയം നീക്കം ചെയ്യാനുള്ള ശസ്ത്രക്രീയയ്ക്കൊരുങ്ങുമ്പോള്‍ യുവാവിന്റെ കണ്ണില്‍ നിന്നും കണ്ണുനീർ ഒഴുകുന്നു.

ഞെട്ടിത്തരിച്ച ഡോക്ടർമാർ ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം ഓപ്പറേഷൻ ആരംഭിച്ചപ്പോള്‍ ടേബിളില്‍ നിന്ന് ചാടിയെണീറ്റ് യുവാവ്. യുഎസിലെ ഒരു ആശുപത്രിയിലാണ് മസ്‌തിഷിക മരണം സംഭവിച്ച യുവാവ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ജീവിതത്തിലേക്ക് തിരികെ വന്നത്.

ഒക്ടോബറിലാണ് അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് ഹൃദയാഘാതം ഉണ്ടായ തോമസ് ഹൂവർ എന്ന യുവാവിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളുടെ അവയവങ്ങള്‍ മറ്റുള്ളവർക്കായി മാറ്റിവയ്‌ക്കാൻ കഴിയുന്നവയാണോ എന്ന് ഡോക്ടർമാർ പരിശോധനകള്‍ നടത്തിയിരുന്നു. ഹൃദയം മാറ്റിവയ്‌ക്കാനായി തോമസിനെ ഓപ്പറേഷൻ തീയറ്ററിലേക്ക് കയറ്റി.

എന്നാല്‍ പരിശോധനയ്‌ക്കിടയില്‍ ഇയാളുടെ കണ്ണില്‍ നിന്നും കണ്ണുനീർ ഒഴുകുന്നത് കണ്ട അവർ ഞെട്ടിപ്പോയി. പരിഭ്രാന്തരായ ഡോക്ടർമാർ ശസ്ത്രക്രിയയില്‍ നിന്നും പിന്മാറി. എന്നാല്‍ ശാസ്ത്രക്രിയയുമായി മുന്നോട്ട് പോകാനായിരുന്നു ആശുപത്രി അധികൃതരുടെ നിർദേശം. തുടർന്ന് മറ്റ് രണ്ട് ഡോക്ടർമാർ കൂടെയെത്തി ശസ്ത്രക്രിയ ആരംഭിച്ചു.

മസ്തിഷ്ക മരണം സംഭവിച്ചതിനാല്‍ തോമസിന് ചെറിയ അളവില്‍ മാത്രമേ അനസ്തേഷ്യ നല്കിയിരുന്നുള്ളു. ശസ്ത്രക്രിയ ആരംഭിക്കുന്നതിനിടെ രോഗി വീണ്ടും കണ്ണ് തുറന്നു. ടേബിളില്‍ കിടന്ന തോമസ് വേദനകൊണ്ട് ഞെരിയുകയും പുളയുകയും ചെയ്തു. ഇത്തവണ ഡോക്ടർമാർ ശരിക്കും ഞെട്ടി. ഒട്ടും വൈകാതെ അവർ ശസ്ത്രക്രിയ അവസാനിപ്പിച്ച്‌ രോഗിക്ക് വേണ്ട പരിചരണം നല്‍കി.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ തോമസ് ജീവിതത്തിലേക്ക് തിരികെ വന്നു. ഇപ്പോള്‍ സഹോദരിക്കൊപ്പം താമസിക്കുന്ന യുവാവിന് ഓർമ്മ, നടത്തം, സംസാരം എന്നിവയിലെ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും പൂർണമായും സുഖം പ്രാപിച്ചതായി സഹോദരി പറഞ്ഞു.