മാസ്‌കിന്റെ മുന്നിൽ തൊടരുത്; മാസ്‌കിൽ തൊട്ട കൈ കൊണ്ട് മുഖത്ത് തൊടരുത്; വൈറൽ വീഡിയോയിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് മോഹൻ ലാൽ; ദൃശ്യം രണ്ടിന്റെ വൈറൽ വീഡിയോ വിവാദമാകുന്നു

മാസ്‌കിന്റെ മുന്നിൽ തൊടരുത്; മാസ്‌കിൽ തൊട്ട കൈ കൊണ്ട് മുഖത്ത് തൊടരുത്; വൈറൽ വീഡിയോയിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് മോഹൻ ലാൽ; ദൃശ്യം രണ്ടിന്റെ വൈറൽ വീഡിയോ വിവാദമാകുന്നു

തേർഡ് ഐ സിനിമ

കൊച്ചി: ദൃശ്യം രണ്ടിന്റെ ലൊക്കേഷനിൽ കാറിൽ നിന്നിറങ്ങി നടന്നു വരുന്ന മോഹൻ ലാലിന്റെ ദൃശ്യം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വെള്ള ഷർട്ട് ധരിച്ച്, കാറിൽ നിന്നും തോൾ ചരിച്ചിറങ്ങി വരുന്ന മോഹൻ ലാലിന്റെ ദൃശ്യമാണ് കഴിഞ്ഞ മണിക്കൂറുകളായി സോഷ്യൽ മീഡിയ സ്റ്റാറ്റസുകളായി പറ പറക്കുകയാണ്. ഇതിനിടെയാണ് ഇപ്പോൾ പുതിയ വിവാദം തല പൊക്കിയിരിക്കുന്നത്.

കാറിൽ നിന്നും ഇറങ്ങിയ ശേഷം മോഹൻലാൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു എന്നതാണ് ഉയരുന്ന വിവാദം. കാറിനുള്ളിൽ നിന്നും മോഹൻലാൽ പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ ്അദ്ദേഹത്തിന്റെ മുഖത്ത് കറുത്ത മാസ്‌ക് ഉണ്ട്. എന്നാൽ, മാസ്‌കിന്റെ മുൻ ഭാഗത്ത് പിടിച്ച് മോഹൻലാൽ തന്റെ മാസ്‌ക് ഊരുകയും, ഇതേ കൈ ഉപയോഗിച്ച് മുഖം തുടയ്ക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശനത്തിനും ചർച്ചയ്ക്കും ഇടയാക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മാസ്‌കിന്റെ മുൻ ഭാഗത്ത് പിടിച്ച് ഊരരുത്. മാസ്‌കിന്റെ മുൻ ഭാഗത്ത് രോഗാണുക്കൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മാസ്‌ക് ഊരുമ്പോൾ ഒരു കാരണവശാലും മാസ്‌കിന്റെ മുന്നിൽ പിടിക്കരുതെന്നാണ് കൊവിഡ് ചട്ടം. എന്നാൽ, ഇത് തന്നെ മോഹൻലാൽ ലംഘിക്കുകയായിരുന്നുവെന്നു ആദ്യ വീഡിയോയിൽ തന്നെ വ്യക്തമായിട്ടുണ്ട്.

ഇതിനു ശേഷം മാസ്‌ക് ഊരി കയ്യിൽ വച്ച ശേഷം മോഹൻലാൽ മുഖം തൂക്കുന്നത് വീഡിയോയിൽ കാണാം. മാസ്‌ക് ഊരിയ ശേഷം ഈ കൈകൊണ്ട് മുഖത്ത് സ്പർശിക്കരുത് എന്നാണ് കൊവിഡ് പ്രോട്ടോക്കോൾ. ഇതും ലാലേട്ടൻ ലംഘിച്ചതായും വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മുഖത്തോ, മൂക്കിലോ വായിലോ തൊടുന്നത് ചട്ടം ലംഘിച്ചിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ ഇതിനുള്ള കടുത്ത വിമർശനമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. മറ്റുള്ളവർക്കു മാതൃകയാകേണ്ട മോഹൻ ലാൽ തന്നെ ഇത്തരത്തിൽ കൊവിഡ് ചട്ടം ലംഘിച്ചിരിക്കുകയാണ് എന്നാണ് ആരോപണം.