കുപ്പിയ്ക്ക് മാസ്‌ക് മസ്റ്റ്: തമിഴ്‌നാട്ടിൽ മദ്യഷാപ്പുകൾ തുറന്നു; മാസ്‌കിട്ടാലും വേണ്ടില്ല ബാറും ബിവറേജും ഒന്നു തുറന്നാൽ മതിയെന്നു കേരളത്തിലെ കുടിയന്മാർ

കുപ്പിയ്ക്ക് മാസ്‌ക് മസ്റ്റ്: തമിഴ്‌നാട്ടിൽ മദ്യഷാപ്പുകൾ തുറന്നു; മാസ്‌കിട്ടാലും വേണ്ടില്ല ബാറും ബിവറേജും ഒന്നു തുറന്നാൽ മതിയെന്നു കേരളത്തിലെ കുടിയന്മാർ

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: മദ്യം വാങ്ങാൻ മാസ്‌ക് നിർബന്ധമാക്കിയ ഉത്തരവ് തമിഴ്‌നാട്ടിൽ കർശനമാക്കിയതോടെ സംസ്ഥാനത്തെ കുടിയന്മാർ സർക്കാരിനെ ഉറ്റു നോക്കുന്നു. മാസ്‌കിട്ടാലും മുഴുവൻ മൂടിയാലും വേണ്ടില്ല മദ്യം കിട്ടിയാൽ മതിയെന്ന നിലപാടിൽ സംസ്ഥാത്തെ മദ്യപാനികൾ. ലോക്ക് ഡൗൺ ആരംഭിക്കുന്നതിനു ഒരാഴ്ച മുൻപ് അടച്ചിട്ട ബാറുകൾ അനിശ്ചിതമായി അടച്ചതോടെ അനധികൃതമായി കിട്ടുന്ന മദ്യവും വ്യാജ ചാരായവുമാണ് മദ്യപാനികളുടെ ഏക ആശ്രയം.

ഒരു മാസത്തോളം നീണ്ടു നിന്ന അടച്ചിടലിനു ശേഷമാണ് തമിഴ്‌നാട്ടിൽ ഇപ്പോൾ ബിവറേജുകൾ തുറന്നത്. തമിഴ്‌നാട് സർക്കാരിന്റെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ മാത്രമാണ് ഇപ്പോൾ തുറന്നു പ്രവർത്തിക്കുന്നത്. രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെയാണ് ഇപ്പോൾ ബിവറേജസ് ഷോപ്പുകൾ തുറന്നു പ്രവർത്തിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനക്കൂട്ടം കർശനമായി സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. മാസ്‌ക് ധരിക്കാത്തവർക്ക് മദ്യം നൽകില്ലെന്ന പ്രഖ്യാപനം വന്നതോടെ കൂടുതൽ ആളുകൾ മാസ്‌ക് ധരിക്കാൻ നിർബന്ധിതരാകുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്.

എന്നാൽ, കേരളത്തിൽ നിന്നും മദ്യം വാങ്ങാൻ ആളുകൾ എത്താൻ സാധ്യതയുള്ള കൊല്ലങ്കോട്, ഊരമ്പ്, കളിയിക്കാവിള, കന്നുമ്മാട് എന്നിവിടങ്ങളിൽ മദ്യശാലകൾ തുറന്നിട്ടില്ല. ഇത് കേരളത്തിലെ മദ്യപാനികൾക്ക് ദുസൂചനയായി മാറിയിട്ടുണ്ട്.