‘ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും വ്യാജ വാര്‍ത്ത’; ഷാജന്‍ സ്കറിയക്കെതിരെ മാനനഷ്ട കേസ് നല്‍കി ചാണ്ടി ഉമ്മന്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും വ്യാജ വാര്‍ത്തകള്‍ നല്‍കിയ ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിക്കെതിരെ നിയമ നടപടിയുമായി മകനും കോണ്‍ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മന്‍.
തന്‍റെ പിതാവിന്റെ ആരോഗ്യ സംബന്ധമായും കുടുംബത്തിനെതിരെയും വാസ്തവ വിരുദ്ധമായ വാര്‍ത്തകള്‍ നല്‍കുന്ന മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ മാധ്യമത്തിനും, എഡിറ്റര്‍ ഷാജന്‍ സ്കറിയക്കും എതിരെ മാനനഷ്ട കേസില്‍ നോട്ടീസ് അയച്ചതായി ചാണ്ടി ഉമ്മന്‍ അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് ചാണ്ടി ഉമ്മന്‍ ഇക്കാര്യം അറിയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം മറുനാടന്‍ മലയാളി ഓണ്‍ലൈനിനും, ഷാജന്‍ സ്കറിയക്കുമെതിരെ പൃഥ്വിരാജും നിയമടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി രംഗത്തുവന്നിരുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍റേറ്റ് സ്വീകരിച്ച നടപടികള്‍ക്ക് പിഴയായി താന്‍ 25,00,00,000 രൂപ അടച്ചുവെന്നും ‘പ്രൊപഗാന്‍ഡ’ സിനിമകള്‍ നിര്‍മ്മിക്കുന്നുവെന്നും ആരോപിച്ച് അപകീര്‍ത്തിപരവും വ്യാജവുമായ വാര്‍ത്ത നല്‍കിയ മറുനാടന്‍ മലയാളി എന്ന യൂട്യൂബ് ചാനലിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
ഷാജന്‍ സ്‌കറിയക്കെതിരെ ഇതിനുമുൻപും നിരവധി അപകീര്‍ത്തി കേസുകള്‍ വന്നിട്ടുണ്ട്. അപകീര്‍ത്തിപ്പെടുത്തിയതിനും വിശ്വാസത്തെ വ്രണപ്പെടുത്തിയതിനും 10 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് പ്രമുഖ വ്യവസായി എംഎ യൂസഫലി അടുത്തിടെ ഷാജന്‍ സ്‌കറിയയ്‌ക്ക് വക്കീല്‍ നോട്ടീസയച്ചിരുന്നു.