കല്യാണം നടത്താനും കക്കൂസിൽ പോകാനും വരെ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം: മെയ് രണ്ടിനും ഇത് ബാധകമാകുമോ സർ ? കുറിപ്പ് വൈറലാകുന്നു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൊവിഡ് സംസ്ഥാനത്ത് രണ്ടാം വരവിൽ അതിവേഗം കത്തിപ്പടരുകയാണ്. ഇതിനിടെയാണ് സംസ്ഥാനത്ത് വീണ്ടും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പും , അതിൻ്റെ കോലാഹലങ്ങളുമാണ് സംസ്ഥാനത്ത് കൊവിഡ് പിടിവിട്ട് പടരുന്നതിന് ഇടയാക്കിയത് എന്ന് രാഷ്ട്രീയ പ്രവർത്തകർ ഒഴികെ മറ്റെല്ലാവരും സമ്മതിച്ച് തരും. എന്നാൽ , തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ മാത്രമാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കിയത്.
എന്നാൽ, ഈ നിയന്ത്രണങ്ങൾ മെയ് രണ്ടിന് ബാധകമാകുമോ എന്ന ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആ സന്ദേശം ഇങ്ങനെ
കടയിൽ പോകുന്നവനും സ്വന്തം കുടുംബത്തിൽ കല്യാണം നടത്തുന്നവർക്കുമൊക്കെ ആർ .ടി.പി.സി.ആർ നടത്തണമെന്ന നിർദ്ദേശം നല്ലതാ ….
കൂട്ടത്തിൽ ഒന്നൂടെ ചേർക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു ….
മെയ് രണ്ടാം തിയതി അനാവശ്യമായി കൂട്ടം കൂടുകയോ ആഹ്ലാദപ്രകടനം നടത്താനായി കറങ്ങി നടക്കുകയോ ചെയ്യുന്ന ഏതെങ്കിലും പാർട്ടിക്കാർ ആർ.ടി.പി.സി.ആർ ഇല്ലാത്തവന്മാർ ആണെങ്കിൽ അവർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി അകത്തിടും എന്നുകൂടെ ഒന്ന് പറയണം ….
അതുപൊലെ വോട്ടെണ്ണൽ നടക്കുന്ന സ്ഥലങ്ങളിലൊക്കെ ഓരോ സ്ഥാനാർത്ഥിയുടെയും ആൾക്കാർ എന്ന പേരിൽ രണ്ടുപേരെ മാത്രമേ അനുവദിക്കാവൂ …. അവരും ആർ.ടി.പി.സി.ആർ ചെയ്തവര്‍ ആകണം …. ജയിച്ച സ്ഥാനാർത്ഥികൾ അടക്കം ആരെങ്കിലും ആഹ്ലാദപ്രകടനങ്ങൾ എന്നപേരിൽ കൂട്ടം കൂടുകയോ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുകയോ ചെയ്താൽ പകർച്ചവ്യാധി നിയമവും കൂടാതെ ജാമ്യമില്ലാത്ത വകുപ്പുകളും ചുമത്തി അറസ്റ്റ് ചെയ്യണം …. അതിനു നേതൃത്വം നൽകുന്ന സ്ഥാനാർത്ഥികളെ (വിജയികളെ ) മാതൃകാപരമായി ശിക്ഷിക്കാനും നടപടി ഉണ്ടാവണം …. അത് നിയമമാകണം ….
അല്ലാതെ പാവപ്പെട്ടവൻ ആശിച്ചു മോഹിച്ചൊരു കല്യാണം കഴിക്കുമ്പോൾ , അവന്റെ കുടുംബത്തിലെ ഒരു ചടങ്ങ് നടത്തുമ്പോൾ അവിടെ മാത്രം കടന്നുവന്നു അസുഖം പരത്തുന്ന ഒരു വൃത്തികെട്ടവനായി കൊറോണയെ ചിത്രീകരിക്കരുത് …. പ്ലീസ് ….
ഒരു സാധാരണക്കാരന്റെ അപേക്ഷയാണ്…