play-sharp-fill
മകളുടെ കല്യാണത്തിന് പത്ത് പവന്‍ സ്വര്‍ണം വാങ്ങിയത് ആകെയുണ്ടായിരുന്ന സ്ഥലം വിറ്റ്; പിന്നാലെ ആഭരണങ്ങള്‍ മോഷണം പോയി; അന്വേഷണം ആരംഭിച്ചിട്ടും പ്രതിയെ കണ്ടെത്താനാകാതെ  പോലീസ്

മകളുടെ കല്യാണത്തിന് പത്ത് പവന്‍ സ്വര്‍ണം വാങ്ങിയത് ആകെയുണ്ടായിരുന്ന സ്ഥലം വിറ്റ്; പിന്നാലെ ആഭരണങ്ങള്‍ മോഷണം പോയി; അന്വേഷണം ആരംഭിച്ചിട്ടും പ്രതിയെ കണ്ടെത്താനാകാതെ പോലീസ്

സ്വന്തം ലേഖിക

കല്‍പ്പറ്റ: ആകെയുണ്ടായിരുന്ന പത്ത് സെന്റ് സ്ഥലം വിറ്റ് മകളുടെ കല്യാണത്തിനായി വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി.

വയനാട്ടില്‍ മുട്ടില്‍ മാണ്ടാടിലെ വലിയ പീടിയേക്കല്‍ പാത്തുമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്. പത്ത് പവനോളം സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. സംഭവത്തിൽ കല്‍പ്പറ്റ പൊലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം 25ന് നടക്കുന്ന മകള്‍ സാജിതയുടെ വിവാഹത്തിനായി വീട്ടില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത്. കുടുംബത്തിനുണ്ടായിരുന്ന 10 സെന്റ് ഭൂമി വിറ്റാണ് വിവാഹത്തിന് പത്തു പവനോളം സ്വര്‍ണം വാങ്ങിയത്.

വ്യാഴാഴ്ച അര്‍ധരാത്രിക്കുശേഷം വാതിലില്‍ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണരുകയായിരുന്നു. കിടപ്പുമുറിയിലെ അലമാര തുറന്നു കിടന്നിരുന്നു. പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കല്‍പ്പറ്റ, പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.

സംഭവ സമയത്ത് പാത്തുമ്മയും മകള്‍ സാജിതയും മൂത്ത മകളുടെ മകളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വീട്ടിലെ അടുക്കളയുടെ ഭാഗത്തുള്ള ഓട് മാറ്റിയാണ് വീടിനുള്ളില്‍ കയറിയതെന്നാണ് പ്രാഥമിക നിഗമനം.