video
play-sharp-fill
വിവാഹ വസ്ത്രമെടുത്ത് മടങ്ങവെ അപകടത്തിൽപ്പെട്ട് അമ്മയും ബന്ധുവും മരിച്ചു; പ്രതിശ്രുത വരന് ഗുരുതര പരിക്ക്

വിവാഹ വസ്ത്രമെടുത്ത് മടങ്ങവെ അപകടത്തിൽപ്പെട്ട് അമ്മയും ബന്ധുവും മരിച്ചു; പ്രതിശ്രുത വരന് ഗുരുതര പരിക്ക്

കണ്ണൂർ: വിവാഹ വസ്ത്രം എടുക്കാൻ കൊച്ചിയിൽ പോയി തിരിച്ച് വരുന്നവഴിക്ക് അപകടം. പ്രതിശ്രുത വരന്റെ അമ്മയും ബന്ധുവും മരിച്ചു.ബസും കാറും കൂട്ടിയിടിച്ച്‌ ആണ് കാർ യാത്രികരായ രണ്ടുപേർ മരിച്ചത്.

 

ഉളിക്കല്‍ സ്വദേശികളായ കെ ടി ബീന, മംഗളൂരു സ്വദേശി ലിജോ എന്നിവരാണ് മരിച്ചത്.മരിച്ച ബീനയുടെ ഭർത്താവ് തോമസിന്റെ സഹോദരിയുടെ മകനാണ് ലിജോ. ബീനയുടെ ഭർത്താവ് കെ എം തോമസ്, മകൻ കെ ടി ആല്‍ബിൻ എന്നിവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

 

ഇന്ന് രാവിലെയാണ് അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റ ആല്‍ബിന്റെ വിവാഹത്തിനായി വസ്ത്രങ്ങള്‍ എടുക്കാൻ കൊച്ചിയില്‍ പോയതായിരുന്നു കുടുംബം. തിരികെ നാട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. അഗ്നിരക്ഷാസേനയും നാട്ടുകാരും സംഭവ സ്ഥലത്തെത്തി കാറില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group