play-sharp-fill
കൊറോണ പ്രതിസന്ധി ഒഴിഞ്ഞതോടെ മറയൂർ ചന്ദനലേലം പുതിയ റെക്കോഡിലേക്ക്; നികുതിയുൾപ്പെടെ  സർക്കാർ ഖജനാവിലേയ്‌ക്ക് എത്തിയത് 49.28 കോടി

കൊറോണ പ്രതിസന്ധി ഒഴിഞ്ഞതോടെ മറയൂർ ചന്ദനലേലം പുതിയ റെക്കോഡിലേക്ക്; നികുതിയുൾപ്പെടെ സർക്കാർ ഖജനാവിലേയ്‌ക്ക് എത്തിയത് 49.28 കോടി

സ്വന്തം ലേഖകൻ

ഇടുക്കി: മറയൂർ ചന്ദനലേലത്തിൽ ഇക്കുറി റെക്കോർഡ് വിൽപ്പന. 49.28 കോടിയുടെ ചന്ദമാണ് വിറ്റുപോയത്. കൊറോണ പ്രതിസന്ധി ഒഴിഞ്ഞതോടെയാണ് മറയൂർ ചന്ദനലേലം പുതിയ റെക്കോഡിട്ടത്.

50.62 ടൺ വിറ്റ്‌പോയപ്പോൾ, നികുതിയുൾപ്പെടെ 49.28 കോടിയുടെ വരുമാനമാണ് സർക്കാർ ഖജനാവിലേയ്‌ക്ക് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഓഗസ്റ്റിൽ ലോക്ക്ഡൗണും കൊറോണയും മൂലം വെറും 1.98 കോടി രൂപയാണ് ചന്ദനലേലത്തിൽ ലഭിച്ചത്.

കർണാടകയിൽ നിന്നും എത്താറുള്ള സോപ് കമ്പനികളുടെ കുറവ് മറയൂർ ചന്ദനലേലത്തെ കഴിഞ്ഞ വർഷം ബാധിച്ചിരുന്നു. എന്നാൽ ഇത്തവണ സോപ് കമ്പനികൾ എത്തിയതോടെ റെക്കോഡ് നേടാൻ ലേലത്തിന് കഴിഞ്ഞു.

ഇക്കുറി ബെംഗളൂരു ആസ്ഥാനമായ കർണാടക സോപ്പ്‌സ് ആണ് ഏറ്റവും അധികം ചന്ദനം ലേലത്തിൽ പിടിച്ചത്. 34.2 ടൺ ചന്ദനം 32.63 കോടിയ്‌ക്കാണ് കമ്പനി വാങ്ങിയത്.

ജെയ്‌പൊഗൽ വിഭാഗത്തിൽപ്പെട്ട ചന്ദനത്തിനായിരുന്നു ഇത്തവണ കൂടുതൽ ആവശ്യക്കാർ. ഈ ഇനത്തിൽ 14 കോടിയുടെ കച്ചവടമാണ് നടന്നത്. അടുത്ത ലേലം മെയ് മാസത്തിലോ ജൂൺ മാസത്തിലോ നടത്തുമെന്നാണ് വനംവകുപ്പ് അറിയിച്ചത്.