വയനാട്ടിൽ മാവോയിസ്റ്റ് സാന്നിധ്യം : കമ്പമലയിൽ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം

വയനാട്ടിൽ മാവോയിസ്റ്റ് സാന്നിധ്യം : കമ്പമലയിൽ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം

വയനാട് : തിരഞ്ഞെടുപ്പിന് രണ്ടു നാൾ മാത്രം ബാക്കി നിൽക്കുമ്പോൾ വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. ആയുധധാരികൾ ഉൾപ്പെടെ നാലുപേർ വയനാട് തലപ്പുഴ കമ്പമല ഭാഗത്ത് എത്തിയതായിട്ടാണ് നാട്ടുകാർ പറയുന്നത്. രാവിലെ ആറുമണിയോടെയാണ് നാലകസംഘം ഇവിടെ എത്തിയത്.

ജനവാസകേന്ദ്രത്തിൽ 20 മിനിറ്റോളം തങ്ങിയ ശേഷം തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് മടങ്ങി. നാൽവർ സംഘത്തിലെ രണ്ടുപേർ ആയുധധാരികൾ ആയിരുന്നു. മുടി നീട്ടി വളർത്തി രണ്ടുപേരും സംഘത്തിൽ ഉണ്ടായിരുന്നു. ജംഗ്ഷൻ കേന്ദ്രീകരിച്ച് എത്തിയ ഇവർ മുദ്രാവാക്യം വിളികൾ നടത്തുകയും തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം നടത്തുകയും ചെയ്തു.

തോട്ടം തൊഴിലാളികൾ ഏറെയുള്ള മക്കിമല ഭാഗം കേന്ദ്രീകരിച്ചായിരുന്നു ഇവർ എത്തിയത്. സ്ഥിരമായി മാവോയിസ്റ്റ് സാന്നിധ്യമുള്ള സ്ഥലമാണ് വയനാട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞവർഷം ഒക്ടോബറിലും ഇവിടെ മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അന്ന് സംഘം പോലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ തകർത്തു. നാട്ടുകാർ എന്ന മാവോയിസ്റ്റ് മാവോയിസ്റ്റുകളും ആയി തർക്കത്തിൽ ഏർപ്പെട്ടിരുന്നു.