കണ്ണൂരില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; രണ്ട് പുരുഷന്‍മാരും രണ്ട് സ്ത്രീകളും അടങ്ങിയ സംഘത്തിനായി അന്വേഷണം ആരംഭിച്ച് പൊലീസ്

കണ്ണൂരില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; രണ്ട് പുരുഷന്‍മാരും രണ്ട് സ്ത്രീകളും അടങ്ങിയ സംഘത്തിനായി അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. കൊട്ടിയൂര്‍ കൂനംപുള്ള കോളനിയില്‍ മാവോയിസ്റ്റ് സംഘമെത്തി.

രണ്ട് പുരുഷന്‍മാരും രണ്ട് സ്ത്രീകളും അടങ്ങിയ സംഘം ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ച് മടങ്ങി. പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാഴ്ച മുന്‍പ് ആറളത്ത് അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. വിയറ്റ്‌നാം എന്ന പ്രദേശത്തെ വീടുകളില്‍ കയറിയ സംഘം, ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ചു മടങ്ങുകയായിരുന്നു.

ആറളം മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം ഇതിനു മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.