play-sharp-fill
മനു ഭാകറിന് ഹാട്രിക് മെഡലില്ല! 25 മീറ്റര്‍ പിസ്റ്റളില്‍ നാലാം സ്ഥാനം

മനു ഭാകറിന് ഹാട്രിക് മെഡലില്ല! 25 മീറ്റര്‍ പിസ്റ്റളില്‍ നാലാം സ്ഥാനം

സ്വന്തം ലേഖകൻ

പാരീസ് : ഒളിമ്പിക്സിലെ മൂന്നാം മെഡലിനായി ഇറങ്ങിയ ഇന്ത്യൻ ഷൂട്ടിംഗ് താരം മനു ഭാക്കർ ഇന്നലെ 25 മീറ്റർ എയർ പിസ്റ്റൾ ഫൈനലിൽ നാലാം സ്ഥാനത്തായി. രണ്ട് താരങ്ങൾ ഒരേ പോയിന്റിലെത്തിയപ്പോൾ നടത്തിയ എലിമിനേഷൻ ഷൂട്ടോഫിലാണ് മനുവിന് മെഡൽ നഷ്ടമായത്. വനിതകളുടെ ആർച്ചറിയിൽ മെഡൽ പ്രതീക്ഷയായിരുന്ന ദീപിക കുമാരി ഇന്നലെ ക്വാർട്ടർ ഫൈനലിൽ പുറത്തായി.

37 പോയിന്റ് നേടിയ ദക്ഷിണ കൊറിയക്കാണ് സ്വര്‍ണം. ഫ്രാന്‍സ് വെള്ളിയും ഹങ്കറി വെങ്കലവും നേടി. അവസാന സെറ്റില്‍ അഞ്ചില്‍ മൂന്ന് ഷൂട്ടിലും ഇന്ത്യന്‍ താരത്തിന് പിഴച്ചു. ഇതോടെയാണ് ഹംങ്കറി വെങ്കലം ഉറപ്പിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ രണ്ടാം സ്ഥാനത്തുണ്ടായിന്നു മനു. എന്നാല്‍ മത്സരം പുരോഗമിച്ചതോടെ താഴേക്ക് വീണു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ സെറ്റില്‍ രണ്ട് തവണ മാത്രമാണ് ഭാകറിന് ലക്ഷ്യം കാണാനായത്. രണ്ടാം സെറ്റില്‍ നാല് തവണ ലക്ഷ്യത്തിലെത്തിച്ച താരം നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അടുത്ത സെറ്റോടെ രണ്ടാം സ്ഥാനത്തെത്താനും ഭാകറിനായി. പിന്നീട് നാല് എലിമിനേഷനുകള്‍ പിന്നിട്ടപ്പോള്‍ വെങ്കല മെഡലിനുള്ള മത്സരം കളിക്കേണ്ടി വരികയായിരുന്നു. സെറ്റില്‍ രണ്ട് ഷോട്ട് മാത്രമാണ് താരത്തിന് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചത്.

ഒളിമ്പിക്സിലെ ഇന്ത്യയുടെ ഇന്നത്തെ പ്രതീക്ഷകൾ

13.30 pm

പുരുഷ ഹോക്കിയിൽ ബ്രിട്ടനുമായി ക്വാർട്ടർ ഫൈനൽ മത്സരം.

15.02 pm

വനിതകളുടെ 75 കിലോ വിഭാഗം ബോക്സിംഗ് ക്വാർട്ടർ ഫൈനലിൽ ലവ്‌ലിന ബോർഗോഹെയ്ൻ ചൈനീസ് താരം ലി ക്വിയാനെ നേരിടും. ജയിച്ചാൽ ലവ്‌ലിനയ്ക്ക് മെഡൽ ഉറപ്പ്.

15.30 pm

പുരുഷ ബാഡ്മിന്റൺ സിംഗിൾസ് സെമിയിൽ ലക്ഷ്യ സെൻ വിക്ടർ അക്സൽസനെ നേരിടും. ജയിച്ചാൽ മെഡലുറപ്പ്. തോറ്റാൽ വെങ്കലത്തിനായി മത്സരിക്കാം.