മന്ത്രി വി അബ്ദുറഹിമാൻ സിപിഎമ്മിൽ ചേർന്നു.കോൺഗ്രസ് വിട്ട് ഒമ്പതു വർഷങ്ങൾക്ക്ശേഷമാണ് സിപിഎം അംഗത്വം എടുക്കുന്നത്.

മന്ത്രി വി അബ്ദുറഹിമാൻ സിപിഎമ്മിൽ ചേർന്നു.കോൺഗ്രസ് വിട്ട് ഒമ്പതു വർഷങ്ങൾക്ക്ശേഷമാണ് സിപിഎം അംഗത്വം എടുക്കുന്നത്.

മലപ്പുറം: മന്ത്രി വി അബ്ദുറഹിമാൻ സിപിഎമ്മിൽ ചേർന്നു. താനൂർ എംഎൽഎയായ അബ്ദുറഹിമാൻ കോൺഗ്രസ് വിട്ട് ഒമ്പതു
വർഷങ്ങൾക്ക്ശേഷമാണ് സിപിഎം അംഗത്വം എടുക്കുന്നത്.

അബ്ദുറഹിമാനെ താനൂർ ഏരിയാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന.

2014 ലാണ് അബ്ദുറഹിമാൻ കോൺഗ്രസ് നേതൃത്വത്തോട് കലഹിച്ച് പാർട്ടി വിടുന്നത്. തിരൂർ പൂക്കയിൽ സ്വദേശിയായ അബ്ദുറഹിമാൻ കെ എസ് യുവിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ എസ് യു യൂണിറ്റ് സെക്രട്ടറി, തിരൂർ താലൂക്ക് സെക്രട്ടറി, യൂത്ത് കോൺഗ്രസ് തിരൂർ ബ്ലോക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി പദവികൾ വഹിച്ചിട്ടുണ്ട്. കെപിസിസി അംഗമായും പ്രവർത്തിച്ചു. അഞ്ചുവർഷം തിരൂർ നഗരസഭാ ഉപാധ്യക്ഷനായി. അഞ്ചു വർഷം നഗരസഭാ സ്ഥിരം സമിതി അധ്യക്ഷനുമായിട്ടുണ്ട്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച അബ്ദുറഹിമാൻ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെയാണ് തോൽപ്പിച്ചത്. ഉദ്വേഗം നിറഞ്ഞ വോട്ടെണ്ണലിനൊടുവിൽ 985 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അബ്ദുറഹിമാന്റെ വിജയം.

താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ടുയർന്ന ആരോപണത്തിൽ പ്രതികരണത്തിനില്ലെന്ന് മന്ത്രി അബ്ദുറഹിമാൻ പറഞ്ഞു.

ബോട്ടപകടത്തെക്കുറിച്ച് അന്വേഷണം
നടക്കുകയാണ്. അപകടം രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

Tags :