മന്ത്രവാദത്തിന്റെ പേരിൽ തട്ടിപ്പ് : യുവതിയുടെ കോടികൾ തട്ടിയെടുത്ത കേസിൽ നാലുപേർ അറസ്റ്റിൽ; ദുഷ്ടശക്തിയാൽ യുവതിയും മൂന്നുമക്കളും മരിക്കുമെന്നുൾപ്പെടെയുള്ള പേടിപ്പിക്കുന്ന കഥകൾ

മന്ത്രവാദത്തിന്റെ പേരിൽ തട്ടിപ്പ് : യുവതിയുടെ കോടികൾ തട്ടിയെടുത്ത കേസിൽ നാലുപേർ അറസ്റ്റിൽ; ദുഷ്ടശക്തിയാൽ യുവതിയും മൂന്നുമക്കളും മരിക്കുമെന്നുൾപ്പെടെയുള്ള പേടിപ്പിക്കുന്ന കഥകൾ

സ്വന്തം ലേഖകൻ

ബെംഗളൂരു: മന്ത്രവാദത്തിന്റെ പേരിൽ യുവതിയുടെ കോടികൾ തട്ടിയെടുത്ത കേസിൽ നാലുപേരെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. ദേവരാജ്, സായി കൃഷ്ണ, പെരുമാൾ, മഞ്ജു എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതി നാഗരാജ് ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ നടക്കുകയാണ്.

 

 

രാമമൂർത്തിനഗർ എൻ.ആർ.ഐ. ലേഔട്ട് സ്വദേശി ഗീത (48) ആണ് ഫെബ്രുവരി 20ന് പോലീസിൽ പരാതിനൽകിയത്. അടുത്തിടെ നിലവിൽവന്ന അന്ധവിശ്വാസ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

യുവതിയുടെ കുടുംബത്തിൽ വിവിധ പ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനിടെ 2009ൽ ഭർത്താവ് മരിച്ചു. പിന്നീട് 2014ൽ സുഹൃത്തുവഴിയാണ് പ്രധാനപ്രതി നാഗരാജിനെ പരിചയപ്പെട്ടത്. ക്ഷേത്രത്തിലെ പൂജാരിയാണെന്നും ദൈവികസിദ്ധിയുണ്ടെന്നും അവകാശപ്പെട്ട നാഗരാജ് കുടുംബത്തിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന് യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു.

 

 

 

ദുഷ്ടശക്തിയാൽ യുവതിയും മൂന്നുമക്കളും മരിക്കുമെന്നുൾപ്പെടെയുള്ള പേടിപ്പിക്കുന്ന കഥകൾ നാഗരാജ് പറഞ്ഞു വിശ്വസിപ്പിച്ചു. ഇതൊഴിവാക്കാൻ പൂജകൾ നടത്തണം കൂടാതെ സ്വത്തുക്കൾ കൈയിൽവെക്കരുതെന്നും യുവതിയോടു പറഞ്ഞു.

 

സ്വത്ത് വിറ്റ് പണം തന്നെ ഏൽപ്പിക്കാനും പ്രശ്‌നകാലം തീർന്നുകഴിയുമ്പോൾ പണം തിരികെ നൽകാമെന്നും നാഗരാജ് പറഞ്ഞു. ഇതു വിശ്വസിച്ച യുവതി സ്വന്തം പേരിലും മക്കളുടെ പേരിലുമുണ്ടായിരുന്ന വിവിധ ആസ്തികൾ വിറ്റ് നാഗരാജിന് അഞ്ചു കോടി രൂപയും മൂന്നു കിലോ സ്വർണവും നൽകി.

 

 

പിന്നീട് പണം തിരികെ വാങ്ങാൻ ശ്രമിച്ചപ്പോൾ ദുർമന്ത്രവാദത്തിലൂടെ കുടുംബത്തെ കൊല്ലുമെന്ന് നാഗരാജ് ഭീഷണിപ്പെടുത്തി. ഇതേത്തുടർന്നാണ് യുവതി പൊലീസിൽ പരാതിനൽകിയത്. ഭർത്താവിന് കുടുംബപരമായി ലഭിച്ച വസ്തുക്കളായിരുന്നു വിറ്റതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളുടെ വീട്ടിൽ റെയ്ഡ് നടത്തിയാണ് അറസ്റ്റുചെയ്തത്.