play-sharp-fill
കണ്ണൂരിലും ആറ്റിങ്ങലിലും യുഡിഎഫിന് കടുത്ത വെല്ലുവിളി; വയനാട്ടില്‍ രാഹുല്‍ ഗാന്ധി തകർപ്പൻ ഭൂരിപക്ഷത്തില്‍ വിജയം; കൊല്ലത്ത് വോട്ട് കുറഞ്ഞാലും യുഡിഎഫ് കരപിടിക്കും; കാസര്‍കോട് രാജ്‌മോഹന് ഭൂരിപക്ഷമേറും;  മനോരമ ന്യൂസ് വിഎംആര്‍ സര്‍വേ ഫലം പുറത്ത്….!

കണ്ണൂരിലും ആറ്റിങ്ങലിലും യുഡിഎഫിന് കടുത്ത വെല്ലുവിളി; വയനാട്ടില്‍ രാഹുല്‍ ഗാന്ധി തകർപ്പൻ ഭൂരിപക്ഷത്തില്‍ വിജയം; കൊല്ലത്ത് വോട്ട് കുറഞ്ഞാലും യുഡിഎഫ് കരപിടിക്കും; കാസര്‍കോട് രാജ്‌മോഹന് ഭൂരിപക്ഷമേറും; മനോരമ ന്യൂസ് വിഎംആര്‍ സര്‍വേ ഫലം പുറത്ത്….!

കണ്ണൂർ: കണ്ണൂരിലും ആറ്റിങ്ങലിലും യുഡിഎഫിന് കടുത്ത വെല്ലുവിളി നേരിടുന്നുവെന്ന സൂചന നല്‍കി മനോരമന്യൂസ് വി എം.ആർ പ്രീപോള്‍ സർവേ ഫലം.

മുംബൈ ആസ്ഥാനമായ വോട്ടേഴ്‌സ് മൂഡ് റിസർച് ഏജൻസി നടത്തിയ സർവേ ഫലമാണ് ഘട്ടംഘട്ടമായി പുറത്തുവിടുന്നത്. തിരുവനന്തപുരത്തും കാസർകോടും വയനാട്ടിലും യുഡിഎഫ് സീറ്റ് നിലനിർത്തുമെന്ന് പ്രവചിക്കുന്ന സർവേയില്‍ കണ്ണൂരിലും ആറ്റിങ്ങലിലും സിറ്റിങ് എംപിമാർ കടുത്ത മത്സരം നേരിടുന്നുവെന്നാണ് സൂചന നല്‍കുന്നത്.


കാസർകോട് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ നിലനിർത്തുമെന്നും അദ്ദേഹത്തിന്റെ ഭൂരിപക്ഷമേറുമെന്നും സർവേ പ്രവചിക്കുന്നു. കാസർകോട്ട് എല്‍ഡിഎഫിന് വോട്ട് കുറയുകയും എൻഡിഎയ്ക്ക് കൂടുകയും ചെയ്യുമെന്നാണ് സർവേയിലെ കണ്ടെത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുഡിഎഫ് 43.09 ശതമാനം വോട്ട് നേടുമെന്നും എല്‍ഡിഎഫ് 33.03%, എൻഡിഎ 22.2% വീതം വോട്ടു നേടുമെന്നുമാണ് പ്രവചനം. പ്രീപോള്‍ സർവേ പ്രകാരം എൻഡിഎയ്ക്ക് 6.2 ശതമാനം വോട്ട് കൂടുമ്പോള്‍ എല്‍ഡിഎഫിന് 6.47 ശതമാനം വോട്ട് കുറയും.

ആറ്റിങ്ങലില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പം എത്തുമെന്നാണ് പ്രീപോള്‍ സർവേയിലെ കണ്ടെത്തല്‍. 35 ശതമാനം പേർ വീതം യുഡിഎഫിനെയും എല്‍ഡിഎഫിനെയും പിന്തുണയ്ക്കുമ്പോള്‍ എൻഡിഎയ്ക്ക് 28 ശതമാനം പേർ പിന്തുണ രേഖപ്പെടുത്തി. ബിജെപിക്ക് 3.34 ശതമാനം വോട്ട് വർധിക്കുമെന്നാണ് സർവേയിലെ കണ്ടെത്തല്‍.

കേന്ദ്രമന്ത്രി വി.മുരളീധരന്റെ സാന്നിധ്യം മണ്ഡലത്തിലെ പോരാട്ടം പ്രവചനാതീതമാക്കിയെന്ന് പ്രീപോള്‍ സർവേ പറയുന്നു. യുഡിഎഫ്, എല്‍ഡിഎഫ് വോട്ടുകളിലെ നേരിയ കുറവും എൻഡിഎയ്ക്ക് വോട്ട് കൂടുന്നതുമാണ് ഫലപ്രവചനം ബുദ്ധിമുട്ടേറിയതാക്കുന്നത്.

ബിജെപിക്ക് 3.34 ശതമാനം വോട്ട് വർധിക്കുമെന്നാണ് പ്രീപോള്‍ സർവേയിലെ അനുമാനം. ബിജെപിക്ക് 2019ല്‍ ലഭിച്ചത് 2,48,081 വോട്ട്. പോള്‍ ചെയ്ത വോട്ടിന്റെ 24.69 ശതമാനം. ഇക്കുറി വോട്ട് വർധിച്ചാലും വിജയത്തോളമോ രണ്ടാംസ്ഥാനത്തോ എത്താൻ ബിജെപി ഇതുവരെ പയറ്റിയതിലും മികച്ച തന്ത്രങ്ങള്‍ പുറത്തിറക്കേണ്ടിവരും.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി തകർപ്പൻ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് സർവേ ഫലം. എന്നാല്‍ കഴിഞ്ഞതവണത്തെ അപേക്ഷിച്ച്‌ 2.14 ശതമാനം വോട്ട് രാഹുലിന് കുറയും. 2019ല്‍ 64.67 ശതമാനം വോട്ട് നേടിയാണ് രാഹുല്‍ ഗാന്ധി വിജയിച്ചത്. എന്നാല്‍ ഇക്കുറി 62.5 ശതമാനം വോട്ട് വിഹിതമാണ് സർവേ പ്രവചിക്കുന്നത്. എൻഡിഎ വോട്ടില്‍ 3.99 ശതമാനം വർധനയുണ്ടാകുമെന്നും പ്രവചനം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തുഷാർ വെള്ളാപ്പള്ളിക്ക് 7.22 ശതമാനം വോട്ട് ലഭിച്ചെങ്കില്‍ ഇക്കുറി എൻഡിഎയ്ക്ക് 11.2 ശതമാനം വോട്ടാണ് സർവേ പ്രവചിക്കുന്നത്.

കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രൻ അനായാസം മണ്ഡലം നിലനിലർത്തുമെന്നാണ് പ്രവചനം. യുഡിഎഫിന് 46.41 ശതമാനവും എല്‍ഡിഎഫിന് 37.90 ശതമാനവും എൻഡിഎയ്ക്ക് 14.61 ശതമാനവും വോട്ടാണ് സർവേ പ്രവചിക്കുന്നത്. 2019ല്‍ 1,48,856 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫിന്റെ കെ.എൻ.ബാലഗോപാലിനെ എൻ.കെ.പ്രമേചന്ദ്രൻ പരാജയപ്പെടുത്തിയത്. കൊല്ലത്ത് നടനും എംഎല്‍എയുമായ എം.മുകേഷ് മികച്ച പോരാട്ടം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും എൻ.കെ.പ്രേമചന്ദ്രൻ അനായാസം മണ്ഡലം നിലനിർത്തുമെന്ന് സർവേ.

മാർച്ച്‌ മാസം സംസ്ഥാനത്തെ മുഴുവൻ നിയമസഭാമണ്ഡലങ്ങളും കവർ ചെയ്ത് 28,000 വോട്ടർമാരെ നേരില്‍ക്കണ്ടാണ് മനോരമന്യൂസ്‌വി എംആർ പ്രീപോള്‍ സർവേ നടത്തിയത്. ഈ സമയത്ത് തിരഞ്ഞെടുപ്പ് നടന്നാല്‍ എന്താകും സാധ്യതകള്‍ എന്നാണ് സർവേ വിലയിരുത്തിയത്.

കടപ്പാട്: മനോരമ ന്യൂസ്‌