മണ്ണാറക്കയം ഡിവിഷന്‍ എല്ലാ വീടുകളിലും 2025 ഓടെ കുടിവെളളം എത്തിക്കും ; ബ്ലോക്ക് പഞ്ചായത്തിൻ്റെ വാഗ്ദാനം

മണ്ണാറക്കയം ഡിവിഷന്‍ എല്ലാ വീടുകളിലും 2025 ഓടെ കുടിവെളളം എത്തിക്കും ; ബ്ലോക്ക് പഞ്ചായത്തിൻ്റെ വാഗ്ദാനം

കാഞ്ഞിരപ്പളളി : 2025 വര്‍ഷം പൂര്‍ത്തീയാക്കുന്നതോടെ മണ്ണാറക്കയം ഡിവിഷനിലെ എല്ലാ വീടുകളിലും കുടിവെളളമെത്തിക്കുവാനുളള നടപടികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് നേത്യത്വം നല്‍കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കക്കുഴി അറിയിച്ചു.

 

 

 

12 ലക്ഷം രൂപ മുടക്കി കുറുവാമുഴി കടമ്പനാട്ട് ഭാഗത്ത് പണി പൂര്‍ത്തീകരിച്ച ജലസേചന പദ്ധതിയുടെ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍ തങ്കപ്പന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റോസമ്മ പൂളിക്കല്‍ , സമതി ഭാരവാഹിയായ ബിനു വെട്ടിയാങ്കല്‍ , സജു കുന്നപ്പളളി , ബേബിച്ചന്‍ കടമ്പനാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 

 

വാട്ടര്‍ ടാങ്കിന്‍റെയും , പൈപ്പ് ലൈന്‍ പണികളും പൂര്‍ത്തീകരിച്ച് പദ്ധതി നാടിന് സമര്‍പ്പിച്ചു. ഏറെ നാളുകളായി പദ്ധതി പ്രദേശത്തെ 30 കുടുംബങ്ങള്‍ക്ക് ജലക്ഷാമം രൂക്ഷമായി അനുഭവിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group