സിദ്ദിഖിന്റെയും രഞ്ജിത്തിന്റെയും രാജിയ്ക്ക് പിന്നാലെ പോസ്റ്റുമായി മഞ്ജു വാര്യര്‍. നമ്മള്‍ ഒരിക്കലും മറക്കരുത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത്. ഏറെ നാടകീയ സംഭവങ്ങൾക്ക് ശേഷമാണ് റിപ്പോർട്ട്പുറത്ത് എത്തിയത്.
റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ സമർപ്പിച്ച ഹർജിയും തള്ളിയതോടെയാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.
മിന്നുന്നതെല്ലാം പൊന്നല്ല എന്ന തരത്തിലാണ് റിപ്പോർട്ട് തുടങ്ങുന്നത് തന്നെയ ഇതിന് പിന്നാലെ നിരവധി സ്ത്രീകളാണ് തങ്ങള്‍ക്ക് സിനിമയില്‍ നിന്നുണ്ടായ ദുരനുഭവങ്ങളെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരുന്നത്. അതില്‍ വമ്ബൻ താരങ്ങളുള്‍പ്പെടെ ഉള്‍പ്പെടുമെന്നും മിന്നുന്നതെല്ലാം പൊന്നല്ല എന്ന് ഒരിക്കല്‍ കൂടി ഓർമ്മിപ്പിക്കുന്ന തരത്തിലാണ് വിവരങ്ങള്‍ പുറത്തെത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന് പിന്നാലെ ബംഗാളി നടി ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരെ വെളിപ്പെടുത്തലുകള്‍ ഏറെ ചർച്ചയായിരുന്നു. പിന്നാലെ നടൻ സിദ്ദിഖിനെതിരെയും നടി രംഗത്തെത്തിയിരുന്നു. നടി രേവതി സമ്ബത്താണ് സിദ്ദിഖിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നത്. ഇതിന് പിന്നാലെ ഞായറാഴ്ച രാവിലെ തന്നെ നടൻ സിദ്ധിഖും സംവിധായകൻ രഞ്ജിത്തും അവരവരുടെ സ്ഥാനങ്ങളില്‍ നിന്നു രാജി വെച്ചിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ഈ വേളയില്‍ നടി മഞ്ജു വാര്യർ പങ്കുവെച്ച പോസ്റ്റാമ് വൈറലാകുന്നത്. ഇൻസ്റ്റാഗ്ര പങ്കുവെച്ച വാക്കുകള്‍ ഇതിനോടകം വൈറലായി മാരിയിട്ടുണ്ട്. ഹേമകമ്മിറ്റി റിപ്പോർട്ടിനും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവ വികാസങ്ങള്‍ക്കും പിന്നില്‍ ഒരു സ്ത്രീയുടെ ദൃഢനിശ്ചയമാണ് എന്നാണ് മഞ്ജു പറയുന്നത്.
‘നമ്മള്‍ ഒരിക്കലും മറക്കരുത് ഇതിനെല്ലാം തുടക്കമിട്ടത്, പൊരുതണമെന്ന ഒരു സ്ത്രീയുടെ ദൃഢനിശ്ചയമാണ്’ എന്നാണ് മഞ്ജു വാര്യർ കുറിച്ചത്. നടിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി വന്നിരിക്കുന്നത്. അതേസമയം, ഗീതു മോഹൻദാസ് ഉള്‍പ്പെടെ നിരവധി പേർ ഇത്തരത്തിലുള്ള പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. മഞ്ജുവിന്റെ ഈ പോസ്റ്റ് പലർക്കുമുള്ള മറുപടിയായിട്ടാണ് പ്രേക്ഷകർ പറയുന്നത്. ഇത്രയും നാള്‍ നിശബ്ദമായി നിന്നത് ഇങ്ങനെ ചില കാര്യങ്ങള്‍ പറയാത പറയാൻ വേണ്ടിയാണ്.
മഞ്ജുവിന്റെ പോസ്റ്റ് ചർച്ചയായതോടെ നിരവധി പേർ മഞ്ജുവിനെതിരെയും രംഗത്തെത്തിയിരുന്നു. ഡബ്ല്യുസിസി രൂപീകരണത്തിന് മുമ്ബ് നിരവധി അവസരങ്ങള്‍ ലഭിച്ച ഒരു നടിയ്ക്ക് ഡബ്ല്യുസിസി അംഗമായ ശേഷം അവസരങ്ങള്‍ ഇല്ലാതായെന്നും റിപ്പോർട്ടില്‍ പറയുന്നു. മാത്രമല്ല, ഡബ്ല്യുസിസി സ്ഥാപക അംഗമായ ഒരേയൊരു അംഗത്തിന് മാത്രം കൈനിറയെ നിരവധി അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
ഇവർ മാത്രമാണ് സിനിമാ രംഗത്ത് സ്ത്രീകള്‍ക്ക് പ്രശ്നമില്ലെന്ന് ആവർത്തിച്ച് പറഞ്ഞത്. സിനിമാ രംഗത്ത് സ്ത്രീകള്‍ക്കെതിരെ അതിക്രമം നടന്നത് താൻ കേട്ടിട്ട് പോലുമില്ലെന്നാണ് ഈ നടി പറഞ്ഞതെന്നും റിപ്പോർട്ടില്‍ പറഞ്ഞിരുന്നു. ഹേമ കമ്മിറ്റി പരാമർശിക്കുന്ന നടി ആരാണെന്ന് വ്യക്തമല്ല.
എന്നാല്‍ ഈ നടി മഞ്ജു വാര്യരാണെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. മഅജു വാര്യർക്ക് മാത്രമാണ് തുടരെത്തുടരെ സിനിമയില്‍ അവസരം ലഭിക്കുന്നത്. മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്നത് മഞ്ജു വാര്യർ മാത്രമാണെന്നുമായിരുന്നു സോഷ്യല്‍ മീഡിയയുടെ കണ്ടുപിടിത്തം. ഇതിന്റെ പേരിലാണ് നടിയ്ക്ക് വിമർശനം വന്നുകൊണ്ടിരിക്കുന്നത്.
2017ല്‍ ആയിരുന്നു കാറില്‍ യാത്ര ചെയ്യുന്നതിനിടെ നടി ക്രൂ രമായി ആ ക്രമിക്കപ്പെടുന്നത്. ഈ സംഭവത്തിന് പിന്നാലെയാണ് നടി പരാതി നല്‍കുന്നതും സംസ്ഥാന സർക്കാർ സിനിമ മേഖലയിലെ അതിക്രമങ്ങള്‍ കണ്ടെത്താൻ ഹേമ കമ്മിറ്റിയെ രൂപീകരിക്കുന്നതും.
സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് 2019 ഡിസംബർ 31ന് ആയിരുന്നു സർക്കാരിന് കൈമാറിയത്. 2019ല്‍ മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കിയ റിപ്പോർട്ടില്‍ 300 പേജുകളാണ് ഉള്ളത്. 233 പേജുള്ള റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സല കുമാരി എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങള്‍.