എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും സംഘടനയില്‍ സജീവമാകാന്‍ കഴിയണമെന്നില്ല ; മഞ്ജു വാര്യര്‍ ഡബ്ലിയു സി സിയെ തള്ളിപ്പറഞ്ഞിട്ടില്ല : സജിതാ മഠത്തില്‍
മഞ്ജു വാര്യര്‍ WCCയെ തള്ളിപ്പറഞ്ഞിട്ടില്ലന്ന് സജിതാ മഠത്തില്‍. കൈ പിടിക്കേണ്ട സന്ദര്‍ഭങ്ങളില്‍ ഒന്നിച്ചു നിന്നിട്ടുണ്ട്.
എല്ലായ്‌പ്പോഴും ഒരു സംഘടനയില്‍ സജീവമായി നില്‍ക്കാന്‍ ഒരാള്‍ക്ക് കഴിയണമെന്നില്ല. അവര്‍ അവിടെ ഇല്ലാ എന്ന് അതിനര്‍ത്ഥമില്ല. മഞ്ജു സംഘടനയുടെ ഭാഗമാണ്. തിരക്കുകള്‍ കൊണ്ടായിരിക്കാം സജീവമാകാന്‍ കഴിയാതെ പോയത്. WCCഎന്ന സംഘടന നല്‍കിയ സന്തോഷം മറ്റൊരു സംഘടനയും നല്‍കിയിട്ടില്ലന്നും മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സജിതാ മഠത്തില്‍ പറഞ്ഞു. വലിപ്പച്ചെറുപ്പങ്ങളില്ലാതെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സംഘമാണ് WCC എന്നും സജിത മഠത്തില്‍ കൂട്ടിച്ചേര്‍ത്തു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിട്ടതിന് പിന്നാലെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരിക്കുകയായിരുന്നു നടി.
സജിത മഠത്തില്‍ പറഞ്ഞത്:
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു സംഘടന എന്ന നിലയില്‍ WCC എനിക്ക് നല്‍കിയ അറിവുകളും സന്തോഷവും വേറെ ഒരു സംഘടനയില്‍ നിന്നും എനിക്ക് ലഭിച്ചിട്ടില്ല. ഈ സിസ്റ്റത്തിന് എന്തോ പ്രശ്‌നമുണ്ട് എന്ന തോന്നലില്‍ വന്നിട്ടുള്ളവരാണ് ഇതില്‍ വന്നിട്ടുള്ള വലിയൊരു പങ്ക് ആള്‍ക്കാരും. ഇപ്പോള്‍ നടന്നിട്ടുള്ള വിഷയങ്ങളില്‍ ഞങ്ങളില്‍ ആരോട് ചോദിച്ചാലും ഏകദേശം ഒരേ അഭിപ്രായമായിരിക്കും ഉണ്ടാകുക. വലിപ്പ ചെറുപ്പങ്ങളില്ലാതെ, ഈഗോ ഇല്ലാതെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു സംഘമാണത്. ഈ സംഘടനയ്ക്ക് ഇന്ന് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിന് കാരണവും ഇത്തരത്തില്‍ വിഷയങ്ങളെ ചര്‍ച്ച ചെയ്യുന്നത് കൊണ്ടാണ്.
എനിക്ക് വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ കൊണ്ടോ കരിയറിലെ പ്രശ്‌നങ്ങള്‍ കൊണ്ടോ എല്ലായ്‌പ്പോഴും ഒരു സംഘടനയില്‍ സജീവമായി നില്‍ക്കാന്‍ കഴിയണമെന്നില്ല. അതിനര്‍ത്ഥം ഞാന്‍ അവിടെ ഇല്ലാ എന്നല്ല. ചില ആളുകള്‍ ആ സമയത്ത് വളരെ സജീവമായിരിക്കും. മഞ്ജു സംഘടനയുടെ ഭാഗമാണ്. തിരക്കുകള്‍ കൊണ്ട് പഴയത് പോലെ മഞ്ജുവിന് സജീവമാകാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല. പക്ഷെ അവര്‍ ഒരിക്കലും WCCയെ തള്ളിപ്പറഞ്ഞതായി എനിക്ക തോന്നിയിട്ടില്ല. നേരെ തിരിച്ച് WCCയും മഞ്ജുവിനെ തള്ളിപ്പറഞ്ഞിട്ടില്ല. ഞങ്ങള്‍ പരസ്പരം കൈ പിടിക്കേണ്ട സമയങ്ങളില്‍ എല്ലാം കൈ പിടിച്ചിട്ടുണ്ട്. ഒന്നിച്ചു നിന്നിട്ടുണ്ട്.