video
play-sharp-fill
വാതിലിനപ്പുറത്തെ സൈഡില്‍ നിന്നും  ആരോ തള്ളി തുറന്ന്,  വാതില്‍ വന്നിടിച്ചത്  നെറ്റിയില്‍; എത്ര മേക്കപ്പ് ഇട്ടാലും തെളിഞ്ഞുകാണും എന്‍റെ മുഖത്ത് ഈ അടയാളം;  കാവ്യ-ദിലീപ്- മഞ്ജു വാര്യർ ബന്ധം മാധ്യമങ്ങളിൽ തകൃതിയായി ചർച്ച നടക്കുമ്പോൾ മഞ്ജു വാര്യർ പങ്കുവെച്ച ഒരു പഴയ വീഡിയോ  വൈറലാകുന്നു

വാതിലിനപ്പുറത്തെ സൈഡില്‍ നിന്നും ആരോ തള്ളി തുറന്ന്, വാതില്‍ വന്നിടിച്ചത് നെറ്റിയില്‍; എത്ര മേക്കപ്പ് ഇട്ടാലും തെളിഞ്ഞുകാണും എന്‍റെ മുഖത്ത് ഈ അടയാളം; കാവ്യ-ദിലീപ്- മഞ്ജു വാര്യർ ബന്ധം മാധ്യമങ്ങളിൽ തകൃതിയായി ചർച്ച നടക്കുമ്പോൾ മഞ്ജു വാര്യർ പങ്കുവെച്ച ഒരു പഴയ വീഡിയോ വൈറലാകുന്നു

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ ആക്രമിച്ച കേസും കാവ്യ-ദിലീപ്- മഞ്ജു വാര്യർ ബന്ധങ്ങളും മാധ്യമങ്ങളിൽ തകൃതിയായി ചർച്ച നടക്കുന്നു.
ഇപ്പോഴിതാ അതിജീവിതയെ പിന്തുണച്ചു നില്‍ക്കുന്ന മഞ്ജു വാര്യരെ കുറിച്ചും പലതരത്തിലുള്ള വാര്‍ത്തയാണ് വന്നുകൊണ്ടിരിക്കുന്നത്.

മഞ്ജുവിനെതിരെ പലതരത്തിലുള്ള ഗൂഢാലോചനകള്‍ നടക്കുമ്പോളും മഞ്ജു പങ്കുവെച്ച ഒരു പഴയ വീഡിയോ വീണ്ടും വൈറലായിരിക്കുകയാണ്. മഞ്ജു പറയുന്നത് തന്‍റെ കുട്ടിക്കാലത്ത് നെറ്റിയില്‍ ഉണ്ടായ ഒരു മുറിവിനെ കുറിച്ചാണ്. എത്ര മേക്കപ്പ് ഇട്ടാലും ആ മുറിവ് തെളിഞ്ഞുകാണും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്‍കെജിയോ യുകെജിയോ പഠിക്കുന്ന സമയമാണ് ഞങ്ങളുടെ ക്ലാസ് മുറി മുഴുവനും ക്ലോസ്ഡ് ആണ്.എന്‍റെ ക്ലാസിനു മാത്രം രണ്ട് വാതിലുകള്‍ ഉണ്ടായിരുന്നു. ഒരു ദിവസം ഞാന്‍ നോക്കുമ്പോള്‍ ഒരു തുള കാണുന്നു. അത് എന്താണെന്ന് അറിയാന്‍ വേണ്ടി ,ഞാന്‍ വാതിലിനോട് ചേര്‍ത്ത് കണ്ണുവെച്ചു നോക്കി .പിന്നെ എന്താ സംഭവിച്ചതെന്ന് ഒരു പിടിയും കിട്ടിയില്ല. വാതിലിനപ്പുറത്തെ സൈഡില്‍ നിന്നും വാതിലില്‍ ആരോ തള്ളി തുറന്നു. വാതില്‍ തുറന്നു വന്നിടിച്ചത് എന്‍റെ നെറ്റിയില്‍ , എന്‍റെ നെറ്റിയില്‍ കൂടി ചോര ഒഴുകുന്നു.

ഉച്ച സമയം ആയതുകൊണ്ട് നന്നായി ചോര വരുന്നുണ്ട്. ടീച്ചര്‍മാര്‍ ഒക്കെ ഓടി വരുന്നുന്റെ ഓര്‍മയാണ് എന്‍റെ മുഖത്ത് ഈ അടയാളം എന്നാണു മഞ്ജു പറഞ്ഞത്. ഈ വീഡിയോ ആണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത് . ദിലീപുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ടുനിന്ന താരം,വിവാഹമോചത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചുവന്നു. ഇപ്പോള്‍ മലയാളത്തില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ ആയി മാറിരിക്കുകയാണ് താരം. പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു സിനിമയിലേക്ക് വന്നപ്പോള്‍ ആദ്യ സിനിമ തന്നെ വലിയ വിജയമായിരുന്നു.

അതേ സമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ നല്‍കിയ നിര്‍ണായക ശബ്ദരേഖ പുറത്തു വന്നത് ദിലീപിനെ കുഴപ്പത്തിലാക്കുമെന്നായിരുന്നു വിലയിരുത്തല്‍. ദിലീപിന്റെ അഭിഭാഷകനും സഹോദരന്‍ അനൂപും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നത്. വിചാരണ വേളയില്‍ കോടതിയില്‍ നല്‍കേണ്ട മൊഴികള്‍ എങ്ങനെ വേണമെന്ന് അഭിഭാഷകന്‍ അനൂപിന് പറഞ്ഞുകൊടുക്കുന്നതാണ് ഈ ശബ്ദരേഖയിലുള്ളത്.

കേസിലെ പ്രോസിക്യൂഷന്‍ സാക്ഷിയാണ് അനൂപ്. ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യര്‍ മദ്യപിക്കാറുണ്ടെന്ന് മൊഴി നല്‍കണമെന്നാണ് അഭിഭാഷകന്‍ അനൂപിനോട് ആവശ്യപ്പെടുന്നത്. മഞ്ജു മദ്യപിക്കാറുണ്ടോ എന്ന് അഭിഭാഷകന്‍ ചോദിക്കുമ്ബോള്‍ ‘എനിക്ക് അറിയില്ല, ഞാന്‍ കണ്ടിട്ടില്ല’ എന്നായിരുന്നു അനൂപിന്റെ മറുപടി. എന്നാല്‍ മഞ്ജു മദ്യപിക്കുമെന്ന് കോടതിയില്‍ മൊഴി നല്‍കണമെന്നാണ് അഭിഭാഷകന്‍ പറയുന്നത്.

‘വീട്ടില്‍നിന്ന് പോകുന്നതിന്റെ മുമ്ബുള്ള സമയത്ത് മഞ്ജു മദ്യപിക്കാറുണ്ടെന്ന് പറയണം. മഞ്ജു പലവട്ടം മദ്യപിച്ച്‌ വീട്ടില്‍ വന്നിട്ടുണ്ടെന്ന് പറയണം. വീട്ടില്‍ എല്ലാവര്‍ക്കും അത് അറിയാം. ഇക്കാര്യം ചേട്ടനുമായി സംസാരിച്ചു. ചേട്ടന്‍ നോക്കാം എന്ന് പറഞ്ഞതെല്ലാതെ ഒന്നും പറഞ്ഞില്ല. ഇതുസംബന്ധിച്ച്‌ ചേട്ടനും ഭാര്യയും തമ്മില്‍ ഞങ്ങളുടെ മുന്നില്‍വെച്ച്‌ തര്‍ക്കമുണ്ടായിട്ടില്ലെന്നും പറയണം. പത്തുവര്‍ഷത്തില്‍ കൂടുതലായിട്ട് ചേട്ടന്‍ മദ്യം തൊടാറില്ലെന്നും പറയണം.’

ദിലീപിന് ശത്രുക്കള്‍ ഉണ്ട് എന്ന് കോടതിയില്‍ പറയണം. ശ്രീകുമാര്‍ മേനോനും ലിബര്‍ട്ടി ബഷീറും ശത്രുവാണെന്ന് പറയണം. ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യരും തമ്മില്‍ അടുപ്പമുണ്ടെന്ന് പറയണം. ഗുരുവായൂരിലെ ഡാന്‍സ് പ്രോഗ്രാമിന്റെ പേരില്‍ വീട്ടില്‍ വഴക്കുണ്ടായെന്ന് പറയണം. (മഞ്ജുവാര്യരുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനും മുമ്പ് ഗുരുവായൂരില്‍ നൃത്ത അരങ്ങേറ്റം നടന്നിരുന്നു. വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷമുള്ള മഞ്ജുവിന്റെ പൊതുവേദിയിലേക്കുള്ള തിരിച്ചുവരവായിരുന്നു അത്.) .

അനൂപിനോട് അഭിഭാഷകന്‍ പറയുന്നത് ശബ്ദരേഖയിലുണ്ട്. മഞ്ജുവും ദിലീപും തമ്മില്‍ നൃത്തപരിപാടികളുടെ പേരില്‍ വഴക്ക് പതിവായിരുന്നു. മഞ്ജു മദ്യപിക്കും എന്നും വേണം കോടതിയില്‍ പറയാനെന്നും അഭിഭാഷകന്‍ അനൂപിനെ പറഞ്ഞു പഠിപ്പിക്കുന്നുണ്ട്.

ചാലക്കുടിയിലെ ദിലീപിന്റെ തിയേറ്റര്‍ ഇരിക്കുന്ന സ്ഥലം സംബന്ധിച്ചും അഭിഭാഷകന്‍ സംസാരിക്കുന്നുണ്ട്. എന്നാല്‍, ഇത് എന്തിനെക്കുറിച്ചാണെന്ന് വ്യക്തതയില്ല. മറ്റൊന്ന് ഡ്രൈവര്‍ അപ്പുണ്ണിയെക്കുറിച്ചാണ്. അപ്പുണ്ണി ദിലീപിന്റെ സന്തത സഹചാരിയല്ല എന്ന് നിലപാടെടുക്കണമെന്നാണ് പറയുന്നത്.