47.20 ലക്ഷം രൂപ വില വരുന്ന മിനി കൂപ്പർ സ്വന്തമാക്കി മഞ്ജു വാര്യര്‍; പരിസര മലിനീകരണം ഒട്ടുമില്ലെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്ന കാറാണ് ഇപ്പോള്‍ താരം സ്വന്തമാക്കിയിരിക്കുന്നത്
സ്വന്തം ലേഖകൻ
പുതിയ ഇലക്‌ട്രിക് മിനി കൂപ്പര്‍ കാര്‍ സ്വന്തമാക്കി മലയാളികളുടെ പ്രിയനടി മഞ്ജു വാര്യര്‍. പരിസര മലിനീകരണം ഒട്ടുമില്ലെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്ന കാറാണ് ഇപ്പോള്‍ താരം സ്വന്തമാക്കിയിരിക്കുന്നത്.
പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച ഈ വാഹനത്തിന്റെ എക്സ്ഷോറും വില 47.20 ലക്ഷം രൂപയാണ്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ ആഡംബര ഇലക്‌ട്രിക് വാഹനമായിരിക്കും മിനിയുടെ ഈ ഇലക്‌ട്രിക് ഹാച്ച്‌ബാക്ക് എന്നാണ് വിലയിരുത്തല്‍.
മിനി കൂപ്പറിന്റെ സാധാരണ മോഡലിനെക്കാള്‍ എട്ട് ലക്ഷം രൂപയാണ് ഇലക്‌ട്രിക് പതിപ്പിന് അധികമായി വരുന്നത്. 2021- അവസാനത്തോടെയാണ് മിനി കൂപ്പര്‍ എസ്.ഇ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇലക്‌ട്രിക് ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത്. താരം നിലവില്‍ ഉപയോഗിച്ചിരുന്നത് റേഞ്ച് റോവര്‍ വെയ്‌ലര്‍ കാറാണ്. ടാറ്റ മോട്ടോഴ്സിന് കീഴിലെ ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവറിന്റെതാണ് റേഞ്ച് റോവര്‍ വെയ്‌ലര്‍. 72.47 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ അന്നത്തെ എക്‌സ്ഷോറൂം വില. 2019ലെ പിറന്നാള്‍ ദിനത്തിലായിരുന്നു മഞ്ജു വാഹനം സ്വന്തമാക്കിയത്.