play-sharp-fill
ആണും പെണ്ണും ഒരുമിച്ച് നടക്കാന്‍ പാടില്ലെന്ന് വാദം; കണ്ണൂര്‍ യൂണിവേഴ്സിറ്റി മഞ്ചേശ്വരം ക്യാമ്പസിലെ ജീവനക്കാര്‍ക്കെതിരെ സദാചാര ഗുണ്ടായിസം; രണ്ട് പേർ അറസ്റ്റിൽ

ആണും പെണ്ണും ഒരുമിച്ച് നടക്കാന്‍ പാടില്ലെന്ന് വാദം; കണ്ണൂര്‍ യൂണിവേഴ്സിറ്റി മഞ്ചേശ്വരം ക്യാമ്പസിലെ ജീവനക്കാര്‍ക്കെതിരെ സദാചാര ഗുണ്ടായിസം; രണ്ട് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക

മഞ്ചേശ്വരം: കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ മഞ്ചേശ്വരം ക്യാമ്പസിലെ ജീവനക്കാര്‍ക്കെതിരെ സദാചാര ആക്രമണം.

ആണും പെണ്ണും ഒരുമിച്ച് നടക്കാന്‍ പാടില്ലെന്ന് പറഞ്ഞാണ് ആക്രമിച്ചതെന്ന് ആക്രമണത്തിന് വിധേയനായ ഹരികൃഷ്ണന്‍ പറഞ്ഞു. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ വൈകുന്നേരം കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ മഞ്ചേശ്വരം ക്യാമ്പസിലെ ജോലി കഴിഞ്ഞ് പോകുമ്പോഴായിരുന്നു സദാചാര ആക്രമണം. റെയില്‍വേ സ്റ്റേഷനിലേക്ക് നടന്ന് പോവുകയായിരുന്ന ഹരികൃഷ്ണനേയും ക്യാമ്പസിലെ ഉദ്യോഗസ്ഥയേയും തടഞ്ഞ് വെക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. ബൈക്കില്‍ എത്തിയ മൂന്നുപേരാണ് ആക്രമികളെന്ന് ഹരികൃഷ്ണന്‍ പറഞ്ഞു.

സംഭവത്തില്‍ മഞ്ചേശ്വരം സ്വദേശികളായ വിജിത്ത്, മുസ്തഫ എന്നിവരെ പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ സുഹൃത്ത് കൗശിക് എന്നയാളും പിടിയിലാകാനുണ്ട്. പിടിയിലായവര്‍ നേരത്തേയും സമാനമായ കേസില്‍ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി.

വിജിത്തും പിടിയാലാകാനുള്ള കൗശിക്കും സദാചാര ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ കൈ ഒടിച്ച കേസിലെ പ്രതികളാണ്. മുസ്തഫ അടിപിടിക്കേസിലെ പ്രതിയും. കൗശിക്കിനായുള്ള അന്വേഷണത്തിലാണ് മഞ്ചേശ്വരം പൊലീസ്.