play-sharp-fill
കാട്ടാനയെങ്കിലും കൂട്ടായിരുന്നവൻ: മണിയൻ ഇനി കണ്ണീരോർമ്മ..!

കാട്ടാനയെങ്കിലും കൂട്ടായിരുന്നവൻ: മണിയൻ ഇനി കണ്ണീരോർമ്മ..!

സ്വന്തം ലേഖകൻ

കോട്ടയം: കാട്ടാനയായിരുന്നെങ്കിലും നാട്ടുകാരുടെ കൂട്ടായിരുന്ന മണിയൻ ഇനി കണ്ണീരോർമ്മ. വയനാട് പുൽപ്പള്ളിയിലെ നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്ന കാട്ടാന മണിയാണ് കഴിഞ്ഞ ദിവസം ചരിഞ്ഞത്. കുറിച്യാട് റേഞ്ചിലെ ചെതലയം പുല്ലുമല വനമേഖലയിൽ വച്ച് മറ്റ് കാട്ടാനകളുമായുള്ള ഏറ്റുമുട്ടലിലാണ് മണിയൻ ചെരിഞ്ഞത്.


ആന ചെരിഞ്ഞത് അറിഞ്ഞതിനെ തുടർന്ന് നിരവധി പേരാണ് കാണാനായി എത്തുന്നത്. ആനയുടെ ജഡം കണ്ടെത്തിയ സ്ഥലത്ത് ആനകൾ തമ്മിൽ വലിയ ഏറ്റുമുട്ടലുണ്ടായതിന്റെ ലക്ഷണമുണ്ട്. കഴിഞ്ഞ ദിവസം അർധ രാത്രിയോടെയായിരുന്നു സംഭവം. പ്രദേശവാസികൾ ആനകളുടെ ഏറ്റുമുട്ടലിന്റെ ശബ്ദം കേട്ടതായി പറഞ്ഞുവെന്ന് ഡിഎഫ്ഒ ആസിഫ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത ആനയായിരുന്നു മണിയനെന്നും ഡിഎഫ്ഒ പറഞ്ഞു. ആനയുടെ മസ്തിഷ്‌കത്തിലും വയറിലും മാരകമായ പരുക്കുകളേറ്റിട്ടുണ്ട്. വയനാട് വന്യജീവി സങ്കേതം മേധാവി പി.കെ.ആസിഫ്, കുറിച്യാട് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രതീശൻ, ബത്തേരി അസി.വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ഫോറസ്റ്റ് വെറ്റിനറി സർജൻ ഡോ.അരുൺ സക്കറിയ എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടപടികൾ സ്വീകരിച്ചു.

കാട്ടിൽ നിന്നും നാട്ടിലെത്തിയ ആന പിന്നീട് ജനങ്ങളുമായി അടുക്കുകയായിരുന്നു. ആളുകളെ ഉപദ്രവിക്കുന്ന ശീലമില്ലാതിരുന്നതിനാൽ മണിയന്റെ അടുത്തേക്ക് ചെല്ലുന്നതിനോ പഴം, പനം പട്ട തുടങ്ങിയവ നൽകുന്നതിനും ജനങ്ങൾക്ക് പേടിയുണ്ടായിരുന്നില്ല.

പുൽപ്പള്ളി ഇരുളം ഭാഗത്തായിരുന്നു മണിയൻ ആദ്യം ഇറങ്ങിയത് എന്നാൽ പിന്നീട് കുറിച്യാട് റേഞ്ചിലെ കൂടല്ലൂരിലേക്ക് കേന്ദ്രം മാറി. ഇതിനിടെ ആനയുടെ കൊമ്പ് ക്രമാതീതമായി വളർന്നതോടെ സ്വാഭാവിക ഭക്ഷണ ശേഖരണത്തിൽ തടസം അനുഭവിച്ചിരുന്നു. ഇതേതുടർന്ന് ആനയുടെ കൊമ്പിന്റെ അഗ്രം മുറിച്ച് നീക്കണമെന്ന ആവശ്യം ശക്തമായിരുന്നു.