play-sharp-fill
മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപ്പാലത്തിൽ മണിയൻപിള്ള: കൊറോണയും തുടർന്നുണ്ടായ ന്യുമോണിയയിലും ശബ്ദം നഷ്ടമായെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മണിയൻപിള്ള രാജു; കൊറോണ കൂടുതൽ ഭയപ്പെടുത്തുന്നു

മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപ്പാലത്തിൽ മണിയൻപിള്ള: കൊറോണയും തുടർന്നുണ്ടായ ന്യുമോണിയയിലും ശബ്ദം നഷ്ടമായെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മണിയൻപിള്ള രാജു; കൊറോണ കൂടുതൽ ഭയപ്പെടുത്തുന്നു

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: കൊവിഡ് എന്ന മഹാമാരി കഴിഞ്ഞ ഒരു വർഷമായി ലോകത്തെ മുഴുവൻ ഭയപ്പെടുത്തുകയാണ്. നമ്മളിൽ പലർക്കും പല പ്രിയപ്പെട്ടവരെയും കൊവിഡിനെ തുടർന്നു നഷ്ടമാകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇപ്പോൾ മരണത്തിനും ജീവിതത്തിനും ഇടയിലൂടെ നടന്ന കഥ വെളിപ്പെടുത്തി നടൻ മണിയൻപിള്ള രാജു രംഗത്ത് എത്തിയിരിക്കുന്നത്.

കൊറോണ രോഗബാധിതനായതിന് പിന്നാലെ മണിയൻപിള്ള രാജുവിന് ന്യൂമോണിയയും പിടിപെട്ട് ശബ്ദം നഷ്ടപ്പെട്ടിരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ മരണത്തിനും ജീവനും ഇടയിലുള്ള നൂൽപാലത്തിലൂടെയാണു മണിയൻ പിള്ള രാജു നടന്നു നീങ്ങിയതെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരി 26നു കൊച്ചിയിൽ ഒരു പാട്ടിന്റെ റെക്കോഡിംഗിൽ പങ്കെടുക്കാൻ പോയിരുന്നു. അന്ന് അവിടെ എത്തിയ കെ.ബി ഗണേഷ് കുമാർ എംഎൽഎയ്ക്ക് പിറ്റേദിവസം കൊറോണ സ്ഥിരീകരിച്ചു. പിന്നാലെയാണ് മണിയൻപിള്ള രാജുവിനും കോവിഡ് ബാധിച്ചത്. രണ്ടു ദിവസത്തിന് ശേഷം മണിയൻപിള്ളയ്ക്ക് തലവേദനയും ചുമയും ആരംഭിച്ചിരുന്നു.

തുടർന്നാണ് മണിയൻ പിള്ളയെ ആശുപത്രിയിൽ പ്രവേശിച്ചത്. കൊറോണ രോഗം മാറിയതിന് ശേഷം ന്യുമോണിയ പിടിപെട്ടതിനെ തുടർന്നു അദേഹത്തെ മറ്റൊരു ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. ശബ്ദിക്കാൻ പോലും വയ്യാത്ത അവസ്ഥയാണ് ഈ സമയം ഉണ്ടായിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

18 ദിവസത്തെ ആശുപത്രി വാസം അവസാനിപ്പിച്ച് മാർച്ച് 25ന് തിരിച്ചെത്തിയെങ്കിലും സംസാരിക്കാൻ ബുദ്ധിമുട്ടായിരുന്നു. മറ്റൊരു ശബ്ദമാണ് വന്നത്. ഇപ്പോൾ 70 ശതമാനവും ശബ്ദം ശരിയായി. വീട്ടിൽ വിശ്രമത്തിലാണ് മണിയൻപിള്ള രാജുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.