ചൂട് പിടിച്ച് മണിപ്പൂർ; 24 സീറ്റില്‍ ബി.ജെ.പി മുന്നില്‍; 13 ഇടങ്ങളില്‍ കോണ്‍ഗ്രസ്
സ്വന്തം ലേഖിക
ഇംഫാല്‍: എക്സിറ്റ് പോളുകള്‍ ശരിവെച്ച് മണിപ്പൂരില്‍ ബി.ജെ.പി ലീഡ് തുടരുന്നു.
ബി.ജെ.പി 25 സീറ്റുകളിലും കോണ്‍ഗ്രസ് 12 നിയമസഭാ മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നു. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി) ഏഴ് സീറ്റുകളിലും ജെ.ഡി.യു അഞ്ച് സീറ്റുകളിലും മറ്റുള്ളവര്‍ ഒൻപത് സീറ്റുകളിലും മുന്നിലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ട് ഘട്ടങ്ങളായിട്ടാണ് മണിപ്പൂരില്‍ ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത്. ആകെ 60 സീറ്റുകളാണുള്ളത്. ഫെബ്രുവരി 28ന് നടന്ന ഒന്നാം ഘട്ടത്തില്‍ 38 സീറ്റുകളിലേക്കായിരുന്നു മത്സരം. ബാക്കി സീറ്റുകളിലേക്ക് മാര്‍ച്ച് അഞ്ചിനായിരുന്നു തെരഞ്ഞെടുപ്പ്.
മണിപ്പൂരില്‍ ബി.ജെ.പി വീണ്ടും അധികാരത്തില്‍ വരുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിച്ചിരുന്നത്.
2017ലെ തെരഞ്ഞെടുപ്പില്‍ 21 സീറ്റുകള്‍ നേടിയ ബി.ജെ.പി നാല് വീതം സീറ്റുകളുള്ള നാഗാ പീപ്പിള്‍സ് ഫ്രണ്ട്, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവയുമായി ചേര്‍ന്ന് അധികാരത്തില്‍ വരികയായിരുന്നു.
ലോക് ജനശക്തി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവരുടെ ഓരോ അംഗങ്ങളും ഒരു സ്വതന്ത്രനും ബി.ജെ.പിക്ക് പിന്തുണ നല്‍കി. നോങ്തോംബം ബിരേന്‍ സിങ് ആയിരുന്നു മുഖ്യമന്ത്രി. അതേസമയം, ഇത്തവണ ബി.ജെ.പി ഒറ്റക്കാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
കഴിഞ്ഞതവണ 28 സീറ്റുകള്‍ ലഭിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് ഇത്തവണ ഭരണത്തിലേറാന്‍ കഴിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസും സി.പി.ഐയും ചേര്‍ന്ന് മണിപ്പൂര്‍ പ്രോഗസീവ് സെക്യൂലര്‍ അലയന്‍സ് എന്ന സഖ്യം രൂപീകരിച്ചിട്ടുണ്ട്. സി.പി.എം, റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി, ജനതാദള്‍ (എസ്), ഫോര്‍വേഡ് ബ്ലോക്ക് എന്നിവയുടെ പിന്തുണയും ഈ സഖ്യത്തിനുണ്ട്.