മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: അതിര്‍ത്തി മേഖലയില്‍ വെടിവെയ്പ്; വീടുകള്‍ക്ക് തീവെച്ചു; സ്ത്രീയെ അക്രമികള്‍ വെടിവെച്ച് കൊന്നു
സ്വന്തം ലേഖിക
ഇംഫാല്‍: മണിപ്പൂര്‍ വീണ്ടും സംഘര്‍ഷാവസ്ഥയിലേക്ക്.
ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ അതിര്‍ത്തി മേഖലയില്‍ വെടിവെയ്പ് ഉണ്ടായി.
താങ്ബുവില്‍ വീടുകള്‍ക്ക് തീ വെച്ചു. മണിപ്പൂരില്‍ ഇംഫാല്‍ ഈസ്റ്റില്‍ സ്ത്രീയെ അക്രമികള്‍ വെടിവെച്ച് കൊന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാനസിക പ്രശ്നങ്ങളുള്ള നാഗ വിഭാഗക്കാരിയായ സ്ത്രീയെയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. കുക്കി വിഭാഗക്കാരിയെന്ന് തെറ്റിദ്ധരിച്ചാണ് ഇവരെ വധിച്ചതെന്നാണ് സൂചന.
ഇതിനിടെ വെസ്റ്റ് ഇംഫാലില്‍ പാചകവാതക ഗ്യാസ് കൊണ്ടുപോകുന്ന മൂന്ന് ട്രക്കുകള്‍ക്ക് കലാപകാരികള്‍ തീവെച്ചു. ഒഴിഞ്ഞ സിലണ്ടറുകളായിരുന്നു വാഹനത്തിനകത്ത് ഉണ്ടായിരുന്നത്. മെയ്ത്തെയ് വിഭാഗം സ്ത്രീകളുടെ സംഘമാണ് വാഹനങ്ങള്‍ക്ക് തീയിട്ടത്.
വീണ്ടുമൊരു മെയ്ത്തെയ് വിഭാഗക്കാരന്‍ കൂടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെ മണിപ്പൂരില്‍ സംഘര്‍ഷ സാഹചര്യം വര്‍ധിക്കുകയാണ്. കൊല്ലപ്പെട്ട സായ്കോം ഷുബോലിന്‍റെ മൃതദേഹവുമേന്തി മെയ്ത്തേയ് വിഭാഗക്കാര്‍ ഇംഫാല്‍ നഗരത്തിലൂടെ പ്രതിഷേധ പ്രകടനം നടത്തി.
ഈ സാഹചര്യത്തില്‍ മേഖലയില്‍ ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ട്.
കദാംബന്ദ് മേഖലയിലിയിലാണ് ഏറ്റവും ഒടുവില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. വെടിവെപ്പില്‍ ഇരുപത്തിയേഴ് വയസുകരനായ മെയ്ത്തെയ് വിഭാഗക്കാരൻ കൊല്ലപ്പെട്ടു. ഇതോടെ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷ സാഹചര്യം വര്‍ധിക്കുകയാണ്.
നഗര മേഖലയിലടക്കം മുളകമ്ബുകള്‍ ഉപയോഗിച്ച് മെയ്ത്തെയ് വിഭാഗക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു. കൊല്ലപ്പെട്ട മെയ്ത്തെയ് വിഭാഗക്കാരനായ സായ്കോം ഷുബോലിന്‍റെ മൃതദേഹവുമേന്തി നഗരം ചുറ്റിയുള്ള പ്രതിഷേധ പ്രകടനം നഗരത്തില്‍ നടന്നു.