മണിപ്പൂർ സംഘർഷം; ക്രമസമാധാനനില പരിഗണിച്ച് മണിപ്പൂരിൽ ഇൻറർനെറ്റ് നിരോധനം അഞ്ചു ദിവസത്തേക്ക് കൂടി നീട്ടി
മണിപ്പൂർ: മണിപ്പൂരിൽ സംഘർഷം തുടരുന്നതിനിടെ ഇൻറർനെറ്റ് സേവനങ്ങളുടെ നിരോധനം അഞ്ചുദിവസത്തേക്ക് കൂടി നീട്ടി.
മണിപ്പൂരിലെ ക്രമസമാധാന നില പരിഗണിച്ചാണ് പുതിയ തീരുമാനം. ഇംഫാൽ ഈസ്റ്റ് ഇംഫാൽ വെസ്റ്റ് ബിഷ്ണുപ്പൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ സെപ്റ്റംബർ 15 വരെ ഇൻറർനെറ്റ് സേവനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.
സംഘർഷ സാധ്യത നിലനിന്നിരുന്ന മേഖലകളിൽ നേരത്തെ കർഫ്യൂം ഏർപ്പെടുത്തിയിരുന്നു ഇതിലും ഇളവ് അനുവദിച്ചിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞദിവസം മന്ത്രി ഖാഷിം വഷുമിൻ്റെ വീട്ടു വളപ്പിൽ സ്ഫോടനം ഉണ്ടായതിനെ തുടർന്ന് രാഷ്ട്രീയ നേതാക്കളുടെ വീട്ടിലും ഓഫീസുകളിലും പൊലീസ് നിരീക്ഷണം ശക്തമാക്കി. ജിരീബാം ജില്ലയിൽനിന്ന് വീണ്ടും ആയുധങ്ങൾ കണ്ടെത്തിയിരുന്നു. പരിശോധനയ്ക്കിടെ സുരക്ഷ സേനയാണ് ആയുധങ്ങൾ കണ്ടെത്തിയത്.
Third Eye News Live
0