play-sharp-fill
മണിമലയിൽ പൊലീസ് റെയ്ഡ്:  രണ്ടിടത്ത് നിന്ന് കോടയും വാറ്റ് ഉപകരണങ്ങളും

മണിമലയിൽ പൊലീസ് റെയ്ഡ്: രണ്ടിടത്ത് നിന്ന് കോടയും വാറ്റ് ഉപകരണങ്ങളും

സ്വന്തം ലേഖകൻ

പള്ളിക്കത്തോട് / മണിമല: ലോക്ക് ഡോൺ വിൽപ്പന ലക്ഷ്യമിട്ട് മണിമലയിലും പള്ളിക്കത്തോട്ടിലുമായി സൂക്ഷിച്ചിരുന്ന ചാരായവും കോടയും പൊലീസ് സംഘം പിടികൂടി. രണ്ടിടത്ത് നിന്നുമായി മൂന്ന് ലിറ്റർ ചാരായവും 150 ലിറ്റർ കോട്ടയുമാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് ചാമംപതാൽ വടക്കേ കുഴിക്കുന്നേൽ ഷാജി (58) യെയാണ് പൊലീസ് സംഘം പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡിൻ്റെയും മണിമല, പള്ളിക്കത്തോട് പൊലീസിൻ്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.

ലോക്ക് ഡൗൺ ഡൗൺ വിൽപ്പന ലക്ഷ്യമിട്ട് ജില്ലയിലെ പല സ്ഥലങ്ങളിലും വ്യാപകമായി വ്യാജവാറ്റ് നടക്കുന്നതായി ലഹരി വിരുദ്ധ സ്ക്വാഡ് വിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് മണിമല പള്ളിക്കത്തോട് പഞ്ചായത്തിലെ പ്രദേശങ്ങളിൽ പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പൊലീസ് മേധാവി ഡി ശില്പയുടെ നിർദ്ദേശപ്രകാരം, നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി അനിൽകുമാറിൻ്റെ നേതൃത്വത്തിലാണ് ഈ സ്ഥലങ്ങളിൽ പരിശോധന നടത്തിയത്.

മണിമല പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിലാണ് ഷാജിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളുടെ കയ്യിൽ നിന്നും വാറ്റ് ഉപകരണങ്ങൾ പൊലീസ് സംഘം പിടിച്ചെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെ ലഭിച്ച വിവരത്തിന് അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പൊന്തൻപുഴ വനത്തിൽ നിന്നും 120 ലിറ്ററോളം കോട്ട പിടിച്ചെടുത്തത്. പുല്ലുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് കോട ഒളിപ്പിച്ച് വച്ചത്.

കഴിഞ്ഞ ദിവസം മണിമല പൊലീസ് സ്റ്റേഷൻ പരിധിയിൽ തന്നെ ചങ്ങനാശേരി സ്വദേശികളായ ജാക്സൺ ഫിലിപ്പ് ( 28) , അരുൺ ഫിലിപ്പ് (26) എന്നിവരെ പിടികൂടിയിരുന്നു. പത്ത് ദിവസത്തിനിടെ അഞ്ച് ലിറ്റർ ചാരായവും 300 ലിറ്റർ കോടയും പിടിച്ചെടുത്തിരുന്നു.

നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ബി.അനിൽകുമാർ , പള്ളിക്കത്തോട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ജി.സുനിൽ , മണിമല സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ഷാജിമോൻ , എസ് ഐ മാറായ ഏലിയാസ് പോൾ, ജോമോൻ, വിദ്യാധരൻ, എഎസ് ഐ മാരായ ഷിബു, സെബാസ്റ്റ്യൻ, സിവിൽ പൊലീസ് ഓഫീസർമാരായ ഷിൻസ് , അൻസിം, ശ്രീജിത്ത് , രഞ്ജിത്ത് , ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ ശ്രീജിത്ത് ബി.നായർ , തോംസൺ കെ.മാത്യു , കെ.ആർ അജയകുമാർ , എസ്.അരുൺ , ഷമീർ സമദ് , ഷിബു പി.എം , അനീഷ് വി.കെ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.