വരൂ യാത്രക്കാരെ… വാഴ നടാം…! കറുകച്ചാല്‍-മണിമല എരുമേലി റോഡ് തകർന്നിട്ടും കണ്ണടച്ച് അധികൃതർ; പല ഭാഗങ്ങളിലും കുഴിയോട് കുഴി; വെള്ളക്കെട്ടും രൂക്ഷം; കാല്‍നടയാത്രപോലും അസാദ്ധ്യമായ അവസ്ഥ; ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവാകുന്നു
മണിമല: എണ്ണീയാല്‍ തീരില്ല വാഹനങ്ങള്‍. റോഡിലെ കുഴികളുടെ കാര്യത്തിലും യാത്രക്കാര്‍ക്ക് പറയാനുള്ളതും അതുതന്നെ.
കറുകച്ചാല്‍-മണിമല എരുമേലി റോഡിലെ നടുവൊടിക്കുന്ന കുഴികള്‍ അത്രഅധികമുണ്ട്. ഇനി തകരാൻ റോഡ് ബാക്കിയുണ്ടോ എന്നായി യാത്രക്കാരുടെ ചോദ്യം.
വര്‍ഷങ്ങളായി റോഡിന്റെ അവസ്ഥ ഇതാണ്. സഞ്ചാരയോഗ്യമല്ലെന്ന് തീര്‍ത്ത് പറയാം. റോഡ് തകര്‍ന്നിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നെടുമണ്ണി മുതല്‍ മണിമല വരെയുള്ള ഭാഗങ്ങളില്‍ കുഴിയോട് കുഴി. വെള്ളക്കെട്ട് മറ്റൊരു തലവേദന. കാല്‍നടയാത്രപോലും അസാദ്ധ്യം. ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണെന്ന് പ്രദേശവാസിയായ ഷാജി പറയുന്നു.
2017ല്‍ റോഡ് നിര്‍മ്മാണത്തിനായി കിഫ്ബി ഫണ്ടില്‍ നിന്നും തുക അനുവദിച്ചിരുന്നു. ആദ്യം അനുവദിച്ചത് 20 കോടിയായിരുന്നു. പിന്നീടത് 38 കോടി രൂപയായി. എന്നാല്‍, നാളിതുവരെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനക്കം വെച്ചിട്ടില്ല.